»   » ഐശ്വര്യ റായിയ്ക്ക് ഭാഗ്യമുണ്ട്! ജീവിതകാലം മുഴുവൻ താന്‍ അനുഭവിച്ച ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് നടി!!

ഐശ്വര്യ റായിയ്ക്ക് ഭാഗ്യമുണ്ട്! ജീവിതകാലം മുഴുവൻ താന്‍ അനുഭവിച്ച ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് നടി!!

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇപ്പോള്‍ ഹോളിവുഡിലെ പീഡന വാര്‍ത്തകളാണ് ലോകം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹോളിവുഡിലെ പ്രമുഖ നടിമാരെല്ലാം ഹാര്‍വി വെയിന്‍സ്റ്റീന്‍ എന്ന സിനിമ നിര്‍മാതാവിനെതിരെ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ അഭിമാനമായ വിശ്വസുന്ദരി ഐശ്വര്യ റായിയും സംവിധായകന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു.

മാതൃഭൂമിയുടെ റിവ്യൂ എഴുത്തിന് മറുപടിയായി അജു വര്‍ഗീസും നീരജ് മാധവും! എന്നാലും ഇത് ഇത്തിരി കൂടി പോയി!

മമ്മൂട്ടി കുടുംബത്തില്‍ നിന്നും അഞ്ചാമത് ഒരാള്‍ കൂടി നായകനാവുന്നു! ആരാണെന്ന് അറിയണോ??

ഇപ്പോള്‍ മറ്റൊരു നടി കൂടി താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹാര്‍വി വെയിന്‍സ്റ്റീന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മോഡലായി അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ ഇതുപോലെ പലരില്‍ നിന്നും പീഡനം അനുഭവിച്ച് വരികയായിരുന്നെന്നുമാണ് പഴയകാല നടിയായ ടിപ്പി ഹെഡ്രന്‍ പറയുന്നത്.

ടിപ്പി ഹെഡ്രന്‍

പഴയകാല നടിയും മോഡലുമായിരുന്നു ടിപ്പി ഹെഡ്രന്‍. ഹാര്‍വി വെയിന്‍സ്റ്റീന്റെ പീഡന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ താന്‍ മോഡലിങ്ങ് തുടങ്ങിയ കാലം മുതല്‍ ലൈംഗിക പീഡനങ്ങള്‍ അനുഭവിച്ച് വരികയാണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒറ്റപ്പെട്ട സംഭവമല്ല

ഹാര്‍വി വെയിന്‍സ്റ്റീന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ടിപ്പി പറയുന്നത്. ഹോളിവുഡിലെ പ്രമുഖ സംവിധായകനായിരുന്ന ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനെതിരെയാണ് ടിപ്പി ആരോപണം ഉന്നയിച്ചിരുന്നത്.

ഹിച്ച്‌കോക്കിയുടെ സിനിമകള്‍

ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് ദി ബെഡ്‌സ്, മാര്‍ണി എന്നീ ഹിറ്റ് സിനിമകളിലെ നടിയായിരുന്നു ടിപ്പി ഹെഡ്രന്‍. മുമ്പും സംവിധായകനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ഹാര്‍വിയുടെ വാര്‍ത്ത വന്നപ്പോള്‍ ഓര്‍മ്മപ്പെടുത്തുകയായിരുന്നെന്നാണ് നടി പറയുന്നത്.

കരിയര്‍ നശിപ്പിക്കും

തന്നെ പീഡിപ്പിച്ചവരില്‍ ആദ്യത്തെ ആള്‍ ഹിച്ച്‌കോക്ക് ആയിരുന്നില്ലെന്നാണ് ടിപ്പി പറയുന്നത്. പീഡനം ഒരുപാട് അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും താന്‍ അതില്‍ നിന്നും മാറി നടക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ എന്റെ കരിയര്‍ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണിയെന്നും നടി പറയുന്നു.

ടിപ്പി ഹെഡ്രന്റെ ജീവിതം

ഇപ്പോള്‍ എണ്‍പത്തിയേഴ് വയസുള്ള ടിപ്പി ഹെഡ്രനെ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ ഹിച്ച്‌കോക്ക് തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ മൃഗസംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം കൊടുത്ത് ജീവിക്കുകയാണ് നടി.

ഹാര്‍വിയ്‌ക്കെതിരെയുള്ള ആരോപണം

അമേരിക്കന്‍ സിനിമ നിര്‍മാതാവായി ഹാര്‍വി വെയിന്‍സ്റ്റിനെതിരെ ഹോളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു.

ഐശ്വര്യ റായിയോടും

ബോളിവുഡ് സുന്ദരിയായ ഐശ്വര്യ റായിയെ ഒറ്റയ്ക്ക് കാണുന്നതിന് വേണ്ടി വെയിന്‍സ്റ്റീന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ താന്‍ ഇടപ്പെട്ട് അത് മുടക്കുകയായിരുന്നെന്നും ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജറാണ് പറഞ്ഞത്.

English summary
Tippi Hedren: Weinstein Reminds Me of Alfred Hitchcock’s Abuse
Please Wait while comments are loading...

Malayalam Photos

Go to : More Photos