ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാന്‍ ടോം ക്രൂയിസ്! സ്ഥിരീകരണവുമായി നാസ

By Prashant V R

ഹോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ടോം ക്രൂയിസ്. നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. സിനിമകളില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്തുകൊണ്ടാണ് താരം എത്താറുളളത്. പുതിയ സിനിമ ടോം ക്രൂയിസ് ബഹിരാകാശത്ത് ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

tom-cruice

സ്‌പേസ് എക്‌സിന്റെ സിഇഒ ഇലോണ്‍ മസ്‌കുമായി ചേര്‍ന്നാണ് പുതിയ സിനിമയ്ക്കായി നടന്‍ തയ്യാറെടുക്കുന്നത്. ഇത് ബഹിരാകാശത്ത് ചിത്രീകരിക്കാനാണ് ടോം ക്രൂയിസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാസയുമായി താരം ചര്‍ച്ച നടത്തിയിരുന്നു. നാസയുമായി നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടതായിട്ടാണ് അറിയുന്നത്.

ചിത്രീകരണത്തിനായി നാസ സമ്മതം മൂളിയതായി നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ അഡൈ്വഞ്ചര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിതെന്നും അറിയുന്നു. സിനിമയുടെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ടോം ക്രൂയിസിന്റെ മിഷന്‍ ഇംപോസിബിള്‍ സീരിസ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളാണ്.

ആറ് ഭാഗങ്ങളാണ് മിഷന്‍ ഇംപോസിബിളിന്റെതായി ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ടാണ് ടോം ക്രൂയിസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഈ സീരിസിലെ ഏഴം ഭാഗം അടുത്ത വര്‍ഷമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോളിവുഡില്‍ അഭിനേതാവിന് പുറമെ നിര്‍മ്മാതാവായും ടോം ക്രൂയിസ് തിളങ്ങിയിരുന്നു. സിനിമയിലെ സാഹസിക രംഗങ്ങളില്‍ ഡ്യൂപിനെ ഉപയോഗിക്കാത്ത താരം കൂടിയാണ് ടോം ക്രൂയിസ്.

തന്‌റെ ഭൂരിഭാഗം സിനിമകളിലും സ്റ്റുണ്ടുകള്‍ താരം തന്നെയാണ് ചെയ്യാറുളളത്. ഹോളിവുഡില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതില്‍ ടോം ക്രൂയിസ് പ്രശസ്തനാണ്. 1981ല്‍ എന്‍ഡ്‌ലെസ് ലവ് എന്ന ചിത്രത്തിലൂടെയാണ് ടോം ക്രൂയിസ് ഹോളിവുഡില്‍ അരങ്ങേറിയത്. തുടര്‍ന്ന് അമ്പതിലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഒപ്പം നിരവധി അവാര്‍ഡുകളും നേടിയ താരമാണ് ടോം ക്രൂയിസ്. ഇന്ത്യയിലും നിരവധി ആരാധകരുണ്ട് താരത്തിന്. ഹോളിവുഡില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ടോം ക്രൂയിസ്‌

More from Filmibeat

Read more about: tom cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X