സിനിമാ ഷൂട്ടിങ്ങിനിടെ വിമാനം തകര്‍ന്നു,രണ്ട് മരണം

By Sruthi K M

ഹോളിവുഡ് ഷൂട്ടിങ് ലൊക്കേഷനില്‍ വിമാനാപകടം. ഷൂട്ടിങ്ങിനിടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചു കൊണ്ട് കണ്‍മുന്നില്‍ ചെറു വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് നായകനാകുന്ന പുതിയ ചിത്രം 'മേന'യുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കൊളംബിയയിലാണ് അപകടം നടക്കുന്നത്. കൊളംബിയ അന്തിയോഖ്യ റീജിയണിലെ സാന്‍ പെഡ്രോ ഡേലോസ് മിലാഗ്രോസിലായിരുന്നു ഷൂട്ടിങ് നടന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പറയുന്നത്.

german

ഹോളിവുഡ് സ്റ്റണ്ട് പൈലറ്റ് അലന്‍ ഡി പുര്‍വിന്‍, കാര്‍ലോസ് ബ്രെല്‍ എന്നിവരാണ് മരണപ്പെട്ടത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന വേളയിലാണ് അപകടം നടക്കുന്നത്. പൈലറ്റിന്റെ വേഷത്തിലാണ് ടോം ക്രൂയിസ് ചിത്രത്തിലെത്തുന്നത്.

യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് മേന എന്ന ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍ ഡി പുര്‍വിന്‍ ചില ഹോളിവുഡ് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ജിമ്മി ലി ഗാര്‍ലാന്റിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X