ബൈക്കുമായി കൊക്കയിലേക്ക് ചാടി ടോം ക്രൂയിസ്! മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം പുനരാരംഭിച്ചു

By Prashant V R

ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെ മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണം നോര്‍വേയിലാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ ആദ്യ ദിനം തന്നെ സാഹസികമായ ആക്ഷന്‍ രംഗത്തിലാണ് ടോം ക്രൂയിസ് അഭിനയിച്ചത്. ബൈക്കില്‍ നിന്നും വലിയൊരു മലയുടെ താഴേക്ക് വീഴുന്ന ടോം ക്രൂയിസിനെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന വീഡിയോയില്‍ കാണാം.

 tom-cruise

ഹെലികോപ്റ്ററിലാണ് ഈ രംഗം അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ സാഹസിക രംഗങ്ങളില്‍ ഡ്യൂപിനെ ഉപയോഗിക്കാത്ത താരം കൂടിയാണ് ടോം ക്രൂയിസ്. തന്റെ ഭൂരിഭാഗം സിനിമകളിലും സ്റ്റുണ്ടുകള്‍ താരം തന്നെയാണ് ചെയ്യാറുളളത്. ഹോളിവുഡില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതില്‍ ടോം ക്രൂയിസ് പ്രശസ്തനാണ്.

അതേസമയം ക്രിസ്റ്റഫര്‍ മക്വാറിയാണ് ഇത്തവണയും മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മുന്‍പ് മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് തുടങ്ങിയ സിനിമകളും ക്രിസ്റ്റഫറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ആദ്യ ദിന ചിത്രീകരണത്തിനിടെ എടുത്ത ടോം ക്രൂയിസിന്റെ ഒരു ചിത്രം സംവിധായകനും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

മഞ്ഞുമൂടിയ മനോഹരമായ പര്‍വതങ്ങളുള്ള ഒരു സ്‌കാര്‍ഫോള്‍ഡിംഗില്‍ നില്‍ക്കുന്ന ടോം ക്രൂയിസിന്‌റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകന്‍ പങ്കുവെച്ച ഈ ചിത്രവും ടോം ക്രൂയിസ് ആരാധകരെ ഒന്നടങ്കം ആവേശഭരിതരാക്കിയിട്ടുണ്ട്, ഏതന്‍ ഹണ്ട് എന്ന ടോം ക്രൂയിസിന്റെ ജനപ്രിയ കഥാപാത്രത്തിന്‌റെ തിരിച്ചുവരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മിഷന്‍ ഇംപോസിബിള്‍ പുതിയ ഭാഗവും മറ്റൊരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.ആറ് ഭാഗങ്ങളാണ് മിഷന്‍ ഇംപോസിബിളിന്റെതായി ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ടാണ് ടോം ക്രൂയിസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഹോളിവുഡില്‍ അഭിനേതാവിന് പുറമെ നിര്‍മ്മാതാവായും ടോം ക്രൂയിസ് തിളങ്ങിയിരുന്നു. 1981ല്‍ എന്‍ഡ്ലെസ് ലവ് എന്ന ചിത്രത്തിലൂടെയാണ് ടോം ക്രൂയിസ് ഹോളിവുഡില്‍ അരങ്ങേറിയത്. തുടര്‍ന്ന് അമ്പതിലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഒപ്പം നിരവധി അവാര്‍ഡുകളും നേടിയ താരമാണ് ടോം ക്രൂയിസ്. ഇന്ത്യയിലും നിരവധി ആരാധകരുണ്ട് താരത്തിന്. ഹോളിവുഡില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ടോം ക്രൂയിസ്.

വീഡിയോ

More from Filmibeat

Read more about: tom cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X