ടോം ഹോങ്ക്‌സിനും റീത്ത വില്‍സണും കൊറോണ ബാധ സ്ഥിരീകരിച്ചു! ജാഗ്രതയോടെ ഇരിക്കൂയെന്ന് താരം!

ഹോളിവുഡ് സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ ടോം ഹാങ്ക്‌സിന് കൊറോണ ബാധ സ്ഥിരീകരിച്ചു. ഭാര്യയും നടിയുമായ റീത്ത വില്‍സണും അസുഖം ബാധിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ സിനിമാചിത്രീകരണത്തിനിടയിലായിരുന്നു ടോം. ചിത്രത്തില്‍ നായികയായി അഭിനയിച്ച് വരികയായിരുന്നു റീത്ത. അതിനിടയിലാണ് ഇവർക്ക് അസുഖം സ്ഥിരീകരിച്ചത്.

വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു ഇരുവരും. അമേരിക്കന്‍ ഗായകനായ ഈവസ് പ്രീസ്സീയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈവസ് പ്രിസ്ലിയുടെ മാനേജറായ കേണല്‍ ടോം പാര്‍ക്കറുടെ വേഷത്തിലാണ് ടോം ഹാങ്ക്‌സ് എത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നേരത്തെ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളെ ലൊക്കേഷനില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണെന്ന വിവരങ്ങള്‍ പത്രക്കുറിപ്പിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ടോമിനും റീത്തയ്ക്കും അസുഖം ബാധിച്ചുവെന്ന സ്ഥിരീകരണമുണ്ടായത്.

തന്റെ അസുഖത്തെക്കുറിച്ച് പ്രതികരിച്ച് താരം തന്നെ എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താനും റീത്തയും ഓസ്‌ട്രേലിയയില്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ടോം ഹാങ്ക്‌സ് വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ക്ക് പനിയും ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. അത് പോസിറ്റീവാണെന്നും താരം പറഞ്ഞിരുന്നു.

Tom Hanks

ആരോഗ്യവകുപ്പുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഐസൊലേഷനില്‍ തുടരുകയാണെന്നും ടോം പറയുന്നു. നിങ്ങളും ജാഗ്രതയോടെ ഇരിക്കൂയെന്നുമുള്ള പ്രതികരണമാണ് പുറത്തുവന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും തിരക്കഥയിലും നിര്‍മ്മാണത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ടോം ഹാങ്ക്‌സ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചത്.

അപ്പോളൊ 13, സേവിങ് പ്രൈവറ്റ് റയൻ, ഫിലഡെൽഫിയ, ഫോറസ്റ്റ് ഗമ്പ്, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ തുടങ്ങിയ സിനിമകളിലെ ടോം ഹാങ്ക്സിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1993-94 ഈ രണ്ട് വര്‍ഷങ്ങളിലും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് ടോമായിരുന്നു. ബോക്സോഫീസ് പ്രകടനത്തില്‍ മൂന്നാമത്തെ സ്ഥാനമാണ് അദ്ദേഹത്തിന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X