കൊറോണ ദിനങ്ങൾക്ക് വിട, പോരാട്ടത്തിനൊടുവിൽ ഹാങ്ക്സും ഭാര്യയും സാധാരണ ജീവിതത്തിലേയ്ക്ക്...

കൊവിഡ് 19 ന്റെ അതിജീവനപാതയിലാണ് ലോകം. കൊറോണ വൈറസിനെതിരെയുള്ള പോരട്ടത്തിൽ സർക്കാരുകൾക്കൊപ്പം ജനങ്ങളും കൂടെ തന്നെയുണ്ട് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഹോളിവുഡ് സിനിമ ലോകത്തെയാണ്. പല താരങ്ങൾക്കും വൈറസ് ബാധയേറ്റിരുന്നു. മുൻകരുതൽ എന്ന നിലയിൽ പല താരങ്ങളും സ്വയം ഐസൊലേഷനിൽ പോകുകയും ചെയ്തിരുന്നു. ഇപ്പോഴിത ഹോളിവുഡിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്.

tom hakcks

കൊവിഡ് 19 സ്ഥിരീകരിച്ച ഹോളിവുഡ് താരം ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യ റീത്ത വിൽസണും ആശുപത്രി വിട്ടു. കൂടതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. തങ്ങൾ വീട്ടിലേ്ക്ക് മടങ്ങി എത്തിയിരിക്കുകയാണെന്നും താരം ട്വീറ്റ് ചെയ്തു. കൂടാതെ ഹോം ഐസൊലേഷനിൽ ആയിരിക്കുമെന്നും സമൂഹിക അകലം സൂക്ഷിക്കുമെന്നും ടോം ട്വിറ്റ് ചെയ്തിട്ടുണ്ട്. തനിയ്ക്കും ഭാര്യയ്ക്കും വേണ്ടി പ്രാർഥിച്ചവർക്കും ഒപ്പം നിന്ന എല്ലാവർക്കും ഈ അവസരത്തിൽ നിന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയിൽ എത്തിയപ്പോഴാണ് ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിക്കുന്നത്. ഹാങ്ക്സിന്റെ ഷൂട്ടിങ്ങ് സെറ്റിലുണ്ടായിരുന്ന ഒരാൾക്ക് നേരെത്തെ കൊറോണ സ്ഥിരികരിച്ചിരുന്നു. ഇയാളെ ലൊക്കേഷനില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് ടോമിനും റീത്തയ്ക്കും അസുഖം പിടിപെടുന്നത്. തുടർന്ന് ഓസ്ട്രേലിയയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട് ആഴ്ചകൾക്ക് ശേഷമാണ് താരങ്ങൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി പോകുന്നത്.

ടോം തന്നെയാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. താനും റീത്തയും ഓസ്‌ട്രേലിയയില്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് പനിയും ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവായിരുന്നു. ആരോഗ്യവകുപ്പുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഐസൊലേഷനില്‍ തുടരുകയാണെന്നും ടോം പറഞ്ഞിരുന്നു. ഹോളിവുഡിലെ നിരവധി താരങ്ങൾ ഇനിയും ചികിത്സയിൽ കഴിയുകയാണ്.

ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഹാങ്ക്സ് വളരെ പെട്ടെന്ന് ഹോളിവുഡിന്റെ പ്രിയപ്പെട്ട് നടനായി മാറുകയായിരുന്നു. അപ്പോളൊ 13, സേവിങ് പ്രൈവറ്റ് റയൻ, ഫിലഡെൽഫിയ, ഫോറസ്റ്റ് ഗമ്പ്, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ തുടങ്ങിയ സിനിമകളിലെ ടോം ഹാങ്ക്സിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read more about: coronavirus hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X