കൊറോണ വന്നതോടെ എല്ലാം തീര്‍ന്നെന്ന് കരുതി! തന്റെ അനുഭവം മറ്റൊന്നാണെന്ന് പ്രമുഖ താരം പറയുന്നു
ലോക ചരിത്രത്തില്‍ തന്നെ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ച് കൊറോണ വൈറസ് ഇപ്പോഴും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നും തുടങ്ങിയ വൈറസ് ഇപ്പോള്‍ എല്ലായിടത്തും എത്തി. പ്രമുഖ താരങ്ങള്‍ക്ക് അടക്കം രോഗം വന്നത് വലിയ വാര്‍ത്തകളുമായി. അങ്ങനെ കൊറോണ വൈറസ് പിടികൂടിയ പ്രമുഖ താരങ്ങളില്‍ ഒരാളാണ് ടോം ഹാങ്ക്‌സ്.
ഹോളിവുഡിലെ പ്രമുഖ താരമായ ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണും ഈ വര്‍ഷം മാര്‍ച്ചിലാണ് കൊവിഡ് 19 സ്ഥീരികരിക്കുന്നത്. ബാസ് ലുക്മാന്‍ സംവിധാനം ചെയ്യുന്ന 'എല്‍വിസ് പ്രെസ്ലി' എന്ന ബയോപിക് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓസ്‌ട്രേലിയയില്‍ നടക്കുമ്പോഴായിരുന്നു താരത്തിന് കൊവിഡ് വന്നത്. വൈറസിനെതിരെ മുന്‍കരുതല്‍ എടുക്കാത്തവരെ അധിഷേപിക്കുന്നതിന് മുന്‍പ് കൊവിഡ് വന്ന സമയത്ത് തനിക്കുണ്ടായിരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പറയുകയാണ് താരം.

63 വയസുള്ള താരദമ്പതിമാരാ ടോമും റിതയും മാര്‍ച്ചിലായിരുന്നു ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ ദിവസങ്ങള്‍ ഇരുവര്‍ക്കും ഹോസ്പിറ്റലില്‍ കഴിയേണ്ടിയും വന്നിരുന്നു. അതിന് ശേഷം രോഗം ഭേദമായെങ്കിലും ക്വാറന്റൈനിലായിരുന്നു. ലോസ് ഏഞ്ചല്‍സിലെ വീട്ടിലേക്ക് പോകുന്നത് വരെ ഇരുവരും ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം തുടക്കത്തില്‍ തന്റെ രോഗനിര്‍ണയത്തെ കുറിച്ച് തുടക്കത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എനിക്ക് 63 വയസായി. ഹോസ്പിറ്റലിലായിരുന്ന സമയത്ത് എനിക്ക് രണ്ട് തരം പ്രമോഹരോഗമുണ്ടായിരുന്നു. അന്നേരം എന്റെ ഹൃദയത്തില്‍ ഒരു മുഴക്കം ഉണ്ടായിരുന്നു. എന്റെ കാര്യം അവസാനിച്ചെന്ന് തന്നെ കരുതി.

എന്നാല്‍ ശരീരോഷ്മാവ് കൂടുതല്‍ ആകാത്തത് കാരണവും ന്യൂമോണിയയും മറ്റും ശ്വാസകോശത്തിനെ ബാധിക്കാത്ത സ്ഥിതിയ്ക്കും ആശങ്കകള്‍ മാറി. രാവിലെ എഴുന്നേല്‍ക്കാന്‍ പോലും ഞാന്‍ ഉണ്ടാവില്ലെന്നും ഈ ദിവസത്തിന്റെ അവസാനം കാണാന്‍ കഴിയില്ലെന്നുമൊക്കെ കരുതി. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ അസ്വസ്ഥനല്ല. കൊവിഡ് 19 ന്റെ പ്രതിസന്ധികളൊന്നും താനും ഭാര്യയും അനുഭവിച്ചിട്ടില്ലെന്ന് കൂടി ടോം പറയുകയാണ്.


Click it and Unblock the Notifications











