ബോക്‌സ് ഓഫീസ് കീഴടക്കി ടോം ഹാര്‍ഡിയുടെ വെനം! വമ്പന്‍ കളക്ഷനുമായി ചിത്രത്തിന്റെ കുതിപ്പ്! കാണൂ
ഹോളിവുഡ് ആക്ഷന്‍താരം ടോം ഹാര്‍ഡിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് വെനം. അമേരിക്കയിലെ ജനപ്രിയ കോമിക് ബ്രാന്‍ഡായ മാര്‍വല്‍ കോമിക്‌സിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം വെനം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. സിനിമയ്ക്ക് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.

ഇന്ത്യയില്‍ നിന്നും മാത്രമായി നാലു ദിവസം കൊണ്ട് ചിത്രം 15,61 കോടിക്കടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ബോളിവുഡ് സിനിമകളോട് മല്‍സരിച്ചാണ് ചിത്രം ഉയര്‍ന്ന കളക്ഷന്‍ നേടിയിരിക്കുന്നത്. എഡ്ഡി ബ്രോക്ക് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ ശരീരത്തില്‍ അന്യഗ്രഹജീവിയായ വെനം കടന്നുകൂടുകയാണ്. വെനം എഡ്ഡി ബ്രോക്കിന് അതിമാനുഷശക്തി നല്‍കുന്നു. രണ്ടു കഥാപാത്രങ്ങള്‍ ഒരു ശരീരത്തില്‍ ജീവിക്കുന്നതും പരസ്പരവിരുദ്ധമായി പെരുമാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ വെനം അമേരിക്കയില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ആക്ഷന്‍ കഥാപാത്രമാണ്. മക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് വെനം എന്ന സിനിമ ടോം ഹാര്‍ഡി ചെയ്തിരുന്നത്. ദ റെവനന്റ്(2015) എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച നടനാണ് ടോം ഹാര്‍ഡിക്ക്. പത്തുവര്‍ഷംമുമ്പ് വെനം എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഡേവിഡ് ഗോയര്‍ എഴുതിയ തിരക്കഥയാണ് മാറ്റങ്ങളോടെ ഇപ്പോള്‍ സിനിമയാക്കിയിരിക്കുന്നത്..
സ്‌പൈഡര്‍ മാന്‍ പരമ്പരയില്‍പെട്ട വെനം സംവിധാനം ചെയ്തിരിക്കുന്നത് റൂബെന്‍ ഫ്‌ളെഷറാണ്. പത്തുകോടി ഡോളര്‍ മുടക്കി നിര്‍മിച്ച വെനം ആഗോളതലത്തില്‍ മികച്ച ബോക്‌സ് വിജയമാണ് നേടിയിരിക്കുന്നത്.


Click it and Unblock the Notifications