സെക്‌സ് കൂടിപ്പോയി: സിന്‍ സിറ്റിയുടെ ട്രെയിലറിന് വിലക്ക്
നായികയുടെ ശരീര പ്രദര്‍ശനം അമിതമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ട്രെയ്‌ലറിന് വിലക്ക്. ഹോളിവുഡ് ചിത്രമായ 'സിന്‍ സിറ്റി'യുടെ രണ്ടാം പതിപ്പിന്റെ ട്രെയ്‌ലറാണ് നായികമാരില്‍ ഒരാളായ ഇവ ഗ്രീനിന്റെ അമിത ശരീര പ്രദര്‍ശനം കൊണ്ട് തടഞ്ഞത്.
ആഗസ്റ്റ് 22 ന് റിലീസിനൊരുങ്ങുന്ന ചിത്രം അമേരിക്കന്‍ സെന്‍സസ് ബോര്‍ഡാണ് തടഞ്ഞത്. ഫ്രാങ്ക് മില്ലറുടെ പ്രശസ്തമായ സിന്‍ സിറ്റി എന്ന കോമിക്കില്‍ നിന്നാണ് 2005 ല്‍ ഇതേ പേരില്‍ ആദ്യ ചിത്രമൊരുങ്ങിയത്. കോമിക്‌സ് പുറത്തിറങ്ങിയതുപോലെ പല ചെറു ചിത്രങ്ങളുടെ സംയോജനമായിരുന്നു സിന്‍ സിറ്റി.

സെക്‌സും വയലന്‍സും കോര്‍ത്തിണക്കിയ ഒരു ആക്ഷന്‍ ചിത്രമായിരുന്നു 2005 ലെ സിന്‍ സിറ്റി. ഇതിന്റെ തുടര്‍ച്ചയായാണ് റോബോര്‍ട്ട് റോഡിഗ്രസും ഫ്രങ്ക് മില്ലറും ചേര്‍ന്ന് രണ്ടാമത്തെ പതിപ്പൊരുക്കിയത്. സെക്‌സും വയലന്‍സും രണ്ടാമത്തെ പതിപ്പിലും കുറവില്ല.
എന്നാല്‍ ആദ്യ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ നായികയുെട അമിത ശരീരപ്രദര്‍ശനം ചിത്രത്തിലെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഹോളിവുഡിലെ 14 ഓളം മുന്നിര താരങ്ങളാണ് സിന്‍സിറ്റി 2 വില്‍ അണി നിരക്കുന്നത്. ഓഗസ്റ്റ് 22ന് തന്നെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.
<center><iframe width="100%" height="315" src="//www.youtube.com/embed/jDW3r-yIKHU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications