For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ വേണമെങ്കിൽ ലൈംഗികത്വം രഹസ്യമാക്കൂ! ഞാൻ ബൈസെക്ഷ്വലാണ്, വെളിപ്പെടുത്തി 'ട്വിലൈറ്റ്' താരം

  |

  ട്വിലൈറ്റ് സീരീസിലൂടെ പ്രേക്ഷകരുടെ ഹോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമായ നടിയാണ് ക്രിസ്റ്റിൽ. ചിത്രത്തിലെ ബെല്ല എന്ന കഥാപാത്രത്തിന മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത് . ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടേതായ ഒരു ഇടം നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. നിരവധി പ്രശ്നങ്ങൾ തരണം ചെയ്താൽ മാത്രമേ ഹോളിവുഡിൽ ഇടം നേടാൻ സാധിക്കുകയുളളൂ.

  ഹോളിവുഡ് താരങ്ങളുടെ ലൈംഗികതയും സ്വകാര്യ ജീവിതവും എപ്പോഴും ചർച്ച വിഷയമാകാറുണ്ട്. സിനിമയിൽ നിലനിന്ന് പോകണമെങ്കിൽ ലൈംഗികത്വം മറച്ചു വയക്കേണ്ടി വരുമെന്ന് താരം പറയുന്നു. തനിയ്ക്ക് ലഭിച്ച ഉപദേശത്തെ കുറിച്ചും ക്രിസ്റ്റിൻ സ്റ്റുവെർട്ട് പറയുന്നു.

  ലൈംഗികത്വം മറച്ചു പിടിച്ചാൽ മാത്രമേ കരിയറിൽ ഉയർച്ചയുണ്ടാകു എന്നുള്ള നിർദ്ദേശം തനിയ്ക്ക് ലഭിച്ചിരുന്നു എന്ന് ക്രിസ്റ്റിൻ സ്റ്റുവെർട്ട് പറഞ്ഞു. കൂടാതെ താൻ ഒരു ബൈസെക്ഷ്വലാണെന്ന് പറഞ്ഞാൽ പല വലിയ ചിത്രങ്ങളിൽ നിന്നുള്ള അവസരങ്ങൾ നഷ്ടപ്പെടുമെന്നും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ വ്യക്തി ജീവിതത്തിൽ താരം എടുത്ത തീരുമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിനെ ബാധിക്കുമോ എന്ന് നോക്കി വ്യക്തിജീവിതത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും ക്രിസ്റ്റിൻ പറയുന്നു.

  നിങ്ങളുടെ പെൺസുഹൃത്തിനോടൊപ്പം കയ്യും പിടിച്ച് പൊതുനിരത്തിൽ ഇറങ്ങി നടന്നാൽ മാർവൽ സിനിമകളിൽ അവസരം ലഭിച്ചേക്കില്ലെന്ന് തന്നോട് തുറന്നു പറഞ്ഞവരുണ്ട്. എന്നാൽ അങ്ങനെയുള്ള മനുഷ്യർക്കൊപ്പം എനിക്ക് ജോലി ചെയ്യേണ്ട . ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇനി ആരോടും ഒന്നും ഒളിച്ചുവെയ്ക്കേണ്ട ആവശ്യമില്ല-ക്രിസ്റ്റിൻ പറയുന്നു.

  നിങ്ങൾ യഥാർഥ മുസ്ലീം ആണോ! ഗണേശ വിഗ്രഹത്തിനു മുന്നിൽ നടി, താരത്തിനെതിരെ ആക്രമണം രൂക്ഷം

  കരിയറിൽ ഉയരങ്ങളിൽ എത്തണമെങ്കിൽ ലൈംഗികത്വം മറച്ചു വയ്ക്കണം എന്ന് പറയുന്നത് പഴഞ്ചൻ ഏർപ്പാടാണ്. ഇത് ചിലരുടെ വളരെ പഴഞ്ചൻ ചിന്തകളുമാണ്. നിങ്ങളൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് ഇവർക്ക് ഇഷ്ടമല്ല. കൂടാതെ പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ താത്പര്യം തോന്നുന്നതും അവർക്ക് അംഗീകരിക്കാൻ കഴിയില്ല എന്നൊക്ക കേട്ടിരുന്നു. എന്നാൽ അന്നും ഇന്നും അതിനെ കാര്യമായി എടുത്തിട്ടില്ലെന്നും താരം പറയുന്നു.

  ഇപ്പോഴുള്ള ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണ് ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ തന്റെ അറിവിൽ നിരവധി പേർ ഇത്തരത്തിലുള്ള ജീവിതം നയിക്കുന്നവരുണ്ട്. ഇന്ന് പലരും ബൈസെക്വൽ ബന്ധത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അഭിമുഖത്തിൽ താരം പറഞ്ഞു. കൂടാതെ താനൊരു ബൈസെക്ഷ്വൽ ആണെന്ന കാര്യം ക്രിസ്റ്റൻ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

  പ്രധാനമന്ത്രിയായി മോഹന്‍ലാല്‍! സൂപ്പർ ഗെറ്റപ്പുകളില്‍ സൂര്യ, കാപ്പാന്‍ ട്രെയിലർ പുറത്ത്

  English summary
  Twilight movie Kristen Stewart Opened Up About her relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X