അവസാനനിമിഷത്തിലെ ട്വിസ്റ്റ്! ഓസ്‌കാറില്‍ ഞെട്ടിച്ച പ്രഖ്യാപനത്തെക്കുറിച്ച് ആരാധകര്‍! കാണൂ!
Recommended Video

കണക്കുകൂട്ടലുകള്‍ക്കും നേരത്തെയുള്ള വിലയിരുത്തലിനും വിഭിന്നമായുള്ള പ്രഖ്യാപനങ്ങളും ഇത്തവണത്തെ പുരസ്‌കാരത്തിലുണ്ടായിരുന്നു. 91ാമത് ഓസ്‌കാര്‍ പുരസ്‌കാരം ആരൊക്കെ സ്വന്തമാക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മികച്ച നടനും നടിയുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ ലിസ്റ്റില്‍പ്പെടുത്തിയവരായിരുന്നു. റോമയായിരിക്കും മികച്ച ചിത്രമാവുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു പുറത്തുവന്നത്. മികച്ച സിനിമയ്ക്കുള്ള ലിസ്റ്റില്‍ ഗ്രീന്‍ ബുക്കുണ്ടായിരുന്നുവെങ്കിലും മങ്ങിയ സാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. റോമയോ ബ്ലാക്ക് പന്തറോ ബൊഹീമിയന്‍ റാപ്‌സഡിയോ ആയിരിക്കും മികച്ച ചിത്രമാവുകയെന്നായിരുന്നു വിലയിരുത്തലുകള്‍.
മുന്‍വിധികളെയെല്ലാം മാറ്റി മറിച്ചായിരുന്നു ഗ്രീന്‍ ബുക്ക് പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. അവസാന നിമിഷമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഗ്രീന്‍ ബുക്കിലെ പ്രകടനത്തിലൂടെയാണ് മികച്ച സഹനടനുള്ള പുരസ്‌കാരം മഹേര്‍ഷ അലി സ്വന്തമാക്കിയത്. പീറ്റര്‍ ഫറേലിയാണ് സിനിമയൊരുക്കിയത്. മികച്ച തിരക്കഥയ്ക്കുള്ള ്‌വാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു.

റമി മലേകാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഒലിവിയ കോള്‍മാന്‍ നടിക്കുള്ള പുരസ്‌കാരം നേടി. അല്‍ഫോണ്‍സോ ക്വാറോണാണ് മികച്ച സംവിധായകന്‍. ബൊഹീമിയന്‍ റാപ്‌സഡി നാസ് പുരസ്‌കാരമാണ് സ്വന്തമാക്കിയത്. റോമയും ബ്ലാക്ക് പന്തറും മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











