അറുപത് വര്‍ഷം സിനിമയില്‍ അഭിനയിച്ച അതുല്യ കലാകാരന്‍ ഹാരി ഡീന്‍ സ്റ്റാന്റണ്‍ അന്തരിച്ചു!!
അമേരിക്കയിലെ പ്രമുഖ നടന്‍, ഗായകന്‍, സംഗീതാജ്ഞന്‍ എന്നിങ്ങനെ ഒരുപാട് ലേബലുകളില്‍ അറിയപ്പെടുന്ന താരമാണ് ഹാരി ഡെന്‍ സാറ്റാന്റന്‍ അന്തരിച്ചു. 1926 ന് ജനിച്ച താരം 91-ാമത്തെ വയസിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. 1954 മുതല്‍ കരിയര്‍ തുടങ്ങിയ താരം 60 വര്‍ഷം പൂര്‍ത്തിയാക്കി 2017 വരെ തുടര്‍ന്നിരുന്നു.

ഇന്നലെയായിരുന്നു ലോസ് ആഞ്ജല്‍സിലെ ഹോസ്പിറ്റലില്‍ നിന്നും മരണത്തിന് കീഴടങ്ങിയത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച താരം വാര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. അവസനമായി 2017 ല്‍ പുറത്തിറങ്ങിയ ലക്കി എന്ന സിനിമയിലായിരുന്നു താരം അഭിനയിച്ചിരുന്നത്.
സിനിമ താരം എന്നതിനെക്കാള്‍ കൂടുതലായി അദ്ദേഹം അറിയപ്പെട്ടത് ടെലിവിഷന്‍ താരമായിട്ടായിരുന്നു. ഹാരി ഡെന്‍ സാറ്റാന്റന്റെ സിനിമകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ പരിപാടികളായിരുന്നു ഉണ്ടായിരുന്നത്. ട്വിന്‍ പീക്‌സ് എന്ന പരിപാടിയായിരുന്നു അവസാനമായി ടെലിവിഷനില്‍ ഉണ്ടായിരുന്നത്.


Click it and Unblock the Notifications