»   » സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ പ്രത്യേക ക്ലാസ്, നിര്‍മാതാവിനെതിരെ നടി..!

സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ പ്രത്യേക ക്ലാസ്, നിര്‍മാതാവിനെതിരെ നടി..!

Posted By:
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവിത്തിന് ശേഷം പല താരങ്ങളും സിനിമ ലോകത്തെ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല താരങ്ങളും രംഗത്തെത്തി. അതിനിടെയാണ് സിനിമ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഹോളിവുഡില്‍ നിന്നും ലൈംഗീക അതിക്രമത്തിന്റേയും ചൂഷണത്തിന്റേയും കഥകള്‍ പുറത്ത് വരുന്നത്.

കാര്‍ യാത്രയ്ക്കിടെ തനിക്ക് നേരിട്ട പീഡനം തുറന്ന് പറഞ്ഞ് നടി... വൈറലായി മീ ടൂ ക്യാമ്പയിന്‍!

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരയാണ് ഇപ്പോള്‍ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഹാര്‍ലി നിര്‍മിച്ച ഷങ്കായി എന്ന ചിത്രത്തില്‍ അഭിനയിച്ച വിയറ്റ്‌നാമീസ് നടി വുതു ഫ്വോങ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയുണ്ടായി.

ഷങ്കായി എന്ന സിനിമ

വെയ്ന്‍സ്റ്റീന്‍ കമ്പനി നിര്‍മിച്ച ഷങ്കായി എന്ന ചിത്രത്തില്‍ വളരെ സുപ്രധാനമായി റോളിലായിരുന്നു വുതു ഫ്വോങ് അഭിനയിച്ചത്. കമ്പനിയുമായി താരം കരാര്‍ ഒപ്പിട്ടിരുന്നു. 2008ലാണ് ചിത്രം പുറത്ത് വന്നത്.

തിയറ്ററില്‍ അതിഥി വേഷം

സിനിമയില്‍ അഭിനയിക്കുമ്പോള്‍ വുതു ഫ്വോങിന് വളരെ സുപ്രധാനമായ റോളായിരുന്നു ചിത്രത്തില്‍. എന്നാല്‍ തിയറ്ററില്‍ എത്തിയപ്പോള്‍ താരം അതിഥി വേഷത്തിലേക്ക് ഒതുങ്ങി. ഇതിന് കാരണമായ സംഭവമാണ് ഫ്വോങ് തന്റെ ഫേസ്ബുക്കിലൂടെ വിവരിക്കുന്നത്.

എല്ലാം പറയാനുള്ള സമയമായി

ഇനിയും ഇതുപോലെ നിശബ്ദമായി ഇരിക്കാനാവില്ലെന്ന് വിശ്വസിക്കുന്നു. ഇതില്‍ നിന്ന് മോചിതയാകേണ്ട സമയം അതിക്രമിച്ചു. ഷങ്കായി എന്ന ചിത്രം എങ്ങനെ തന്റെ അമേരിക്കന്‍ സ്വപ്‌നം തകര്‍ത്തുവെന്നും വെയ്ന്‍സ്റ്റീന്‍ കമ്പനിയുമായുള്ള കരാര്‍ എങ്ങനെ അവസാനിച്ചു എന്നും പറയാനുള്ള സമയമായി എന്ന് താരം പറയുന്നു.

മുറിയിലേക്ക് വിളിച്ചു

ഷങ്കായിക്ക് ശേഷം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കാനാണ് ഹാര്‍വി വെയ്ന്‍സ്റ്റിന്‍ തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. താന്‍ മുറിയിലെത്തുമ്പോള്‍ താരം ടൗവ്വല്‍ മാത്രം ഉടുത്ത് നില്‍ക്കുകയായിരുന്നെന്നും താരം പറയുന്നു.

ശൈലിയും ഉദ്ദേശ്യവും മാറി

സിനിമയേക്കുറിച്ചാണ് ഹാര്‍വി സംസാരിച്ച് തുടങ്ങിയതെങ്കിലും ക്രമേണ സംസാരത്തില്‍ ശൈലിയും ഉദ്ദേശ്യവും മാറി. ഫ്വോങിന് വേണ്ടി മനസില്‍ കാണുന്ന കഥാപാത്രത്തിന് ചില സെക്‌സ് സീനുകളുണ്ട്. അത് ചെയ്യാന്‍ ഒരുക്കമാണോ എന്ന് ഹാര്‍വി ചോദിച്ചു.

ഭദ്രമായ ഭാവിക്ക് വേണ്ടി

അഭിനയിക്കാന്‍ തയാറാണെങ്കില്‍ താന്‍ പഠിപ്പിച്ച് തരമെന്ന് ഹാര്‍വി പറഞ്ഞു. ഇതിന് മുമ്പ് ഒരുപാട് പേര്‍ക്ക് ഇങ്ങനെ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്ക് വേണ്ടിയുള്ള ഉറച്ച അടിത്തറയായി കണ്ടാല്‍ മതിയെന്നും അയാള്‍ പറഞ്ഞതായി ഫ്വോങ് പറയുന്നു.

ഓഫര്‍ സ്വീകരിച്ചില്ല

ഹാര്‍വിയുടെ ആ ഓഫര്‍ ഫ്വോങ്ങ് സ്വീകരിച്ചില്ല. അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു ഭയം. ആരാണ് തന്നെ രക്ഷിക്കുക എന്നതായിരുന്നു ചിന്ത. വല്ലത്തൊരു മാനസീകാവസ്ഥയിലായിരുന്നു താനെന്നും താരം പറയുന്നു.

വുതു ഫ്വോങിന്റെ നിലപാട്

സ്വയം വിറ്റ് ഒരു താരമാകേണ്ട എന്നതായിരുന്നു തന്റെ നിലപാട്. താന്‍ സിനിമയുടെ ലോകത്ത് നിന്നും മാറി നില്‍ക്കാന്‍ ഈ സംഭവം കാരണമായിട്ടുണ്ടെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വുതു ഫ്വോങ് വെളിപ്പെടുത്തുന്നു.

ഹാര്‍വി ശിക്ഷിക്കപ്പെടണം

സ്ത്രീകളെ ഇങ്ങനെ വില കുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ശിക്ഷിക്കപ്പെടണം. ഇതുപോലെ കൂടുതല്‍ സ്ത്രീകള്‍ അവരുടെ കഥകളുമായി മുന്നോട്ട് വരണം എന്നാണ് തിനിക്ക് പറയാനുള്ളതെന്നും പറഞ്ഞാണ് ഫ്വാങ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പരാതികളുടെ പ്രളയം

ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെ പരാതികളുടെ പ്രളയമാണ്. ഇന്റര്‍നെറ്റിലെ പരാതികളുടെ എണ്ണം ഇതിനോടകം ആയിരം കവിഞ്ഞു. വിവധ രാജ്യങ്ങളില്‍ നിന്നായി 49 പരാതികളാണ് രേഖാമൂലം ലഭിച്ചത്. ഇറ്റായിലന്‍ മോഡല്‍ അംബ ബാറ്റിലോണ ഗുട്ടറസാണ് ഇതിന് തുടക്കമിട്ടത്.

അംബയ്ക്ക് സംഭവിച്ചത്

മോഡലിങില്‍ അവസരം തേടി എത്തിയ അംബയെ ഹാര്‍വി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഫോട്ടോയില്‍ കാണുന്നത് പോലെയാണ് നിന്റെ ശരീരം എന്ന് പരിശോധിക്കണമെന്ന് ഹാര്‍വി തന്നോട് ആവശ്യപ്പെട്ടന്ന് അംബ പറയുന്നു.

മീ ടൂ ക്യമ്പയിന്‍

ഹോളിവുഡ് നടി അലീസ മിലാനോയാണ് സോഷ്യല്‍ മീഡിയയില്‍ മീ ടൂ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ഹാര്‍വിയുടെ പീഡനത്തിന് ഇരയായവരോട് തുറന്നുപറയാന്‍ ആവശ്യപ്പെട്ടായിരുന്നു മീ ടൂ പ്രചാരണത്തിന് തുടക്കമിട്ടത്.

English summary
Vietnamese Actress Vu Thu Phuong Says Harvey Weinstein Suggested He Teach Her How to Perform Sex Scenes in a Hotel Room.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam