ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ! ഡിവോഴ്‌സായിട്ടും ഭാര്യയെ ഉപേക്ഷിച്ചില്ല, പിന്നെ നടന്നതിങ്ങനെ; കുറിപ്പ്

സിനിമാ താരങ്ങളുടെ വിവാഹജീവിതവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തകളാണ്. എന്നാല്‍ അതിനിടയില്‍ നടക്കുന്ന ചില നന്മകള്‍ ആരും കാണാറില്ലെന്നാണ് ശ്രദ്ധേയം. ഇന്ത്യന്‍ സിനിമയില്‍ പല താരങ്ങളും ഇപ്പോള്‍ അത്തരത്തില്‍ മാതൃകയാവാറുണ്ട്. വളരെ മോശമായ രീതിയില്‍ പരസ്പരം ചെളി വാരി എറിഞ്ഞാണ് പലരും ബന്ധം അവസാനിപ്പിക്കുന്നത് എന്നാല്‍ ഹൃത്വിക് റോഷന്‍ മുതല്‍ ആമിര്‍ ഖാന്‍ വരെയുള്ള പല സൂപ്പര്‍താരങ്ങളും മുന്‍ഭാര്യമാരുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

മറ്റൊരു റിലേഷനിലേക്ക് പോയതിന് ശേഷവും മുന്‍ഭാര്യയോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും മാറ്റം വരുത്താത്ത നിരവധി പേരുണ്ട്. അത്തരത്തില്‍ ഹോളിവുഡ് താരം വിന്‍ ഡീസലിന്റെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റിയൊരു എഴുത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനും നിര്മാതാവും തിരക്കഥാകൃത്തുമൊക്കെയാണ് വിന്‍ ഡീസല്‍.

zvin-diesal

ദ ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് എന്ന സിനിമയുടെ ഫ്രാഞ്ചൈസിയില്‍ ഡൊമിനിക് ടോറെറ്റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിന്‍ ഡീസല്‍ പ്രശസ്തിയിലേക്ക് ഉയരുന്നത്. അതിന് മുന്‍പും ഇദ്ദേഹം ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നത് അപ്പോഴാണ്. കരിയറിനൊപ്പം വ്യക്തി ജീവിതത്തെ ചേര്‍ത്ത് പിടിക്കാന്‍ താരം ശ്രമിച്ചിരുന്നു. അങ്ങനെയുള്ള നടന്റെ ജീവിതത്തെ കുറിച്ച് നിര്‍മാതാവ് ജോളി ജോസഫ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. വിന്‍ ഡീസലും ഭാര്യയും വേര്‍പിരിഞ്ഞ ശേഷം വീണ്ടും വിവാഹിതരായതിനെ കുറിച്ചാണ് നിര്‍മാതാവ് സംസാരിച്ചത്.

'വിശ്വ വിഖ്യാതനായ വിന്‍ ഡീസല്‍ എന്ന മാര്‍ക്ക് സിന്‍ക്ലെയര്‍ അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ അദ്ദേഹം, ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസിയില്‍ ഡൊമിനിക് ടൊറെറ്റോയെ അവതരിപ്പിച്ചതിലൂടെയാണ് കൂടുതല്‍ അറിയപ്പെടുന്നത്..!

zvin-diesal

വിന്‍ ഡീസല്‍ തന്റെ ജീവിത പങ്കാളിയുമായി വേര്‍പിരിഞ്ഞപ്പോള്‍ സ്വന്തം മക്കളുമായി അവള്‍ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ അദ്ദേഹം 'എക്‌സ്' നെ വീട്ടില്‍ നിന്ന് പുറത്താക്കിയില്ല പകരം സ്വന്തം വീട് ഉപേക്ഷിച്ച് അടുത്തുള്ള ഒരു സ്ഥലത്ത് താമസിച്ചു. അവരുടെ എല്ലാ ചിലവുകളും അദ്ദേഹം നിര്‍വഹിക്കുക മാത്രമല്ല ഒരു മാധ്യമവും അവര്‍ക്കിടയില്‍ ഇടപെടാനോ അവരുടെ വേര്‍പിരിയലിനെ കുറിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കാനോ പരിപൂര്‍ണമായും വിസമ്മതിച്ചു.

ഏകദേശം മൂന്നു വര്‍ഷത്തിനുശേഷം, ഒരു ഷോപ്പിംഗ് യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ 'എക്‌സ് ' ന് ഒരു അപകടം സംഭവിച്ചു. വാര്‍ത്ത അറിഞ്ഞയുടന്‍ അദ്ദേഹം ചിത്രീകരണം നിര്‍ത്തി ആശുപത്രിയിലേക്ക് പറന്നു. പങ്കാളിയുടെ കൂടെ നിന്ന് സുഖസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും അവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന രക്തം ദാനം ചെയ്യുകയും പങ്കാളി സുഖം പ്രാപിച്ചപ്പോള്‍, യഥാര്‍ത്ഥ സ്‌നേഹം മനുഷ്യത്യാഗം എന്താണെന്നും വാന്‍ ഡീസലും പങ്കാളിയും മനസിലാക്കി അവര്‍ വീണ്ടും ഒന്നിക്കുകയും ചെയ്തു.

സ്‌നേഹത്തോടെ ശുദ്ധമായ ഹൃദയത്തോടെ വിനയത്തോടെ ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ വേര്‍പിരിയാം, പക്ഷേ അപ്പോഴും സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തി വിലയേറിയ ഓര്‍മ്മകള്‍ ഒരുമിച്ച് സൂക്ഷിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യേണ്ട ഇടത്തിലാണ് തീര്‍ത്തും 'അഴുക്കായ ' വിവരങ്ങളും വിവരണങ്ങളും കൊണ്ട് അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നമ്മളും ജീവിക്കുന്നത് എന്ന സത്യം സങ്കടകരമാണ്. അല്ലെങ്കിലും സംസ്‌കാരം വിപണിയില്‍ വാങ്ങാന്‍ കഴിയില്ലല്ലോ, അല്ലെ?' എന്ന് പറഞ്ഞാണ് നിര്‍മാതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: vin diesel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X