»   » ഹോളിവുഡ് നടന്‍ ജസ്റ്റിന്‍ ഹാര്‍ട്ട്‌ലി കാത്തിരിക്കുന്നു ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയ്ക്കായി...

ഹോളിവുഡ് നടന്‍ ജസ്റ്റിന്‍ ഹാര്‍ട്ട്‌ലി കാത്തിരിക്കുന്നു ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയ്ക്കായി...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി വിജയിച്ചവര്‍ ഇന്ത്യയില്‍ അധികമില്ല. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്റിക്കോയിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. മിനി സ്‌ക്രീനില്‍ നിന്നും ഹോളിവുഡ് ബിഗ് സ്‌ക്രീനിലേക്കു കൂടി എത്തുകയാണ് അടുത്തു റിലീസാവുന്ന ബേ വാച്ച് എന്ന ചിതത്തിലൂടെ താരം.

ഇതോടെ നടിയ്ക്കു ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. പ്രശസ്ത ഹോളിവുഡ് നടന്‍ ജസ്റ്റിന്‍ ഹര്‍ട്ട്‌ലി കാത്തിരിക്കുകയാണ് പ്രിയങ്ക ചോപ്രയെ. പ്രിയങ്കയെ കുറിച്ചു പറയുമ്പോള്‍ നൂറു നാവാണ് ജസ്റ്റിന്.നടിയോടൊപ്പം അഭിനയിക്കുക എന്നത് തന്റെ കരിയറിലെ വലിയ ആഗ്രഹമാണെന്നാണ് നടന്‍ പറയുന്നത്.

ജസ്റ്റിന്‍ ഹാര്‍ട്ട്‌ലി

പ്രശസ്ത അമേരിക്കന്‍ ടിവി ഷോ ആയ ദിസ് ഈസ് അസിലൂടെ പ്രശസ്തനായ താരമാണ് ജസ്റ്റിന്‍. 200 ല്‍ പുറത്തിറങ്ങിയ പാഷന്‍സ് എന്ന ചാനല്‍ ഷോയിലൂടെയാണ് നടന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേററം. പ്രിയങ്കയുടെ ക്വാന്‍ട്ടിക്കോ സീരീസുകള്‍ കണ്ടതിനു ശേഷമാണ് ജസ്റ്റിന്‍ ഇന്ത്യന്‍ സുന്ദരിയുടെ വലിയ ഫാനായി മാറിയത്.

പ്രിയങ്ക ചോപ്ര നല്ല അഭിനേത്രി

പ്രിയങ്ക നല്ല അഭിനേത്രിയാണെന്നാണ് ജസ്റ്റിന്‍ പറയുന്നത്. സുന്ദരിയാണ്. പ്രിയങ്ക നല്ല വ്യക്തിത്വത്തിന് ഉടമയാണ്. പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും നടന്‍ പറയുന്നു. പക്ഷെ നടിയ്ത്ത തിരക്കൊഴിഞ്ഞ സമയമില്ല.

പ്രിയങ്ക സമയം കണ്ടെത്തും

ക്വാന്റിക്കോ ഷൂട്ടിങിനും ബേ വാച്ചിന്റെ പ്രമോഷന്‍ തിരക്കുകള്‍ക്കും ശേഷം പ്രിയങ്ക തന്റെ ആഗ്രഹം സാധിക്കാന്‍ സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിന്‍ പറയുന്നു.

ഇന്ത്യന്‍ സിനിമയെ കുറിച്ച് അറിവു കുറവാണ്

ഇന്ത്യന്‍ സിനിമയെ കുറിച്ച് വളരെ പരിമിതമായ അറിവു മാാത്രമേ തനിക്കുള്ളൂ എന്നാണ് നടന്‍ പറയുന്നത്. പക്ഷേ ബോളിവുഡിനെ കുറിച്ചറിയാമെന്നും ജസ്റ്റിന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രിയങ്ക ചോപ്രയെ പരാമര്‍ശിച്ചു സംസാരിച്ചത്.

English summary
American actor Justin Hartley, who is currently seen in TV show This Is Us, says he would love to share screen space with Bollywood actress Priyanka Chopra, and hopes she finds some time out from her busy schedule to make it a reality.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X