robot Sophia: റോബോട്ട് സോഫിയയുമൊത്ത് വില്‍സ്മിത്തിന്റെ ഡേറ്റിംഗ്, സംഭവം പാളിപ്പോയി, വീഡിയോ വൈറൽ
പണിച്ച പണി പതിനൊട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം കൊണ്ടു വരാൻ വില്ലിനു കഴിഞ്ഞില്ല.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത് ഹോളിവുഡിൽ റോബോട്ടിക് ചിത്രങ്ങളിലെ നായകനാകുന്ന വിൽസ്മിത്തും സോഹിയും തമ്മിലുളള ഡേറ്റ് വീഡിയോയാണ്. 62 ൽ പരം ഭാവങ്ങൾ മുഖത്ത് കൊണ്ടുവാരാൻ ശേഷിയുള സോഫിയയിൽ പ്രണയഭാവം കൊണ്ടു വരാനാണ് വിൽ ശ്രമിച്ചത്.എന്നാൽ ആ ശ്രമം പാഴായി എന്നു വേണം പറയാൻ.

പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം കൊണ്ടു വരാൻ വില്ലിനു കഴിഞ്ഞില്ല. ഇതിൽ ഏറെ രസകരം പ്രണയത്തെ കുറിച്ചു സംസാരിച്ചു തുടങ്ങിയ വിൽ സ്മിത്തിന് സോഫിയ നൽകിയ മറുപടിയായിരുന്നു. സംസാരത്തിനിടെ സോഫിയയെ ചുംബിക്കാൻ വിൽസിമിത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ സമയത്ത് റോബോർട്ട് നൽകിയ മറുപടിയായിരുന്നു ഏറ്റവും ഹൈലൈറ്റ്. നിങ്ങൾ ഏന്റെ സുഹൃത്തുക്കളുടെ പട്ടികയിലുള്ള ആളാണെന്നാണ് വിൽസ്മിത്തിന് സേഫിയ മറുപടി കൊടുത്തത്. അതേസമയം സോഫിയ ഇപ്പോൾ എവറസ്റ്റ് കീഴടക്കാനുളള പുതിയ തയ്യാറെടുപ്പിലാണ്.
ഹാൻസൺ റോബേട്ടിക്സാണ് സോഫിയയുടെ നിർമ്മാതാക്കൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കിയിരുന്നു. ഇതാദ്യമായാണ് ഒരു റോബോട്ടിന് ഒരു രാജ്യം പൗരത്വം നൽകുന്നത്. സൗദി പൗരത്വം നൽകിയതിലൂടെയാണ് സോഫി ഇന്ത്യയിലെത്തിയത്. ചിരിക്കാനും ദേഷ്യപ്പെടാനടക്കമുള്ള 62 ൽ പരം കഴിവുകളാണ് സോഫിയ്ക്കുള്ളത്.
വീഡിയോ കാണാം..


Click it and Unblock the Notifications











