നടിയെ കാണാതായിട്ട് നൂറിലധികം ദിനങ്ങൾ!! അവസാന ചിത്രം സോഷ്യൽ മീഡിയയിൽ നിന്നും മാഞ്ഞു, ആശങ്കയിൽ ആരാധകർ
ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ബിങ്ബിങ്
പ്രമുഖ ഹോളിവുഡ് താരം ഫാൻ ബിങ്ബിങിന്റെ തിരോധാനം ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. അയൺമെൻ, എക്സ്മെൻ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയ താരമാണ് ഫാന്‍ ബിങ്ബിങ്. കഴിഞ്ഞ ജൂൺ മാസം മുതാലാണ് താരത്തിനെ ചൈനയിൽ നിന്ന് കാണാതാകുന്നത്. ടിബറ്റിലെ കിട്ടികളുടെ ആശുപത്രി സന്ദർശിച്ച ചിത്രമാണ് ഇവർ അവസാനമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിനു ശേഷം നടിയെ ആരും കണ്ടിട്ടില്ല.

എന്നാൽ നടി പോസ്റ്റ് ചെയ്ത ചിത്രം ഈ മാസം തുടക്കത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ബിങ്ബിങ്. ഇതിൽ ഏറെ രസകരം നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടിയ്ക്കൊതിരെ ആന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു തെട്ടു പിന്നാലെയാണ് ഇവർ ചൈനയിൽ നിന്ന് അപ്രതീക്ഷിതമായത്. നടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടത്തിനെതിരെ ശക്തമായ കുറ്റപ്പെടുത്തലും ആരോപണവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു.
ഹോളിവുഡ് താരം എന്നതിൽ ഉപരി ചൈനയിലെ മിന്നും താരമാണ് ഫാൻ ബിങ്ബിങ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. 36 കാരിയായ ഫാൻ ബിങ്ബിങിന്റെ തിരോധനം ആരാധകർക്കിടയിൽ ആശങ്ക പടർത്തിയിട്ടുപണ്ട്. നടിയ്ക്ക് വേണ്ടിയുളള അന്വേഷണം ഊർജിതമായി നടക്കുകയാണ്.


Click it and Unblock the Notifications











