എനിക്ക് 70 വയസായി, പണ്ട് ബസ് കണ്ടക്ടറായിരുന്നു, രജനിയുടെ സാഹസിക യാത്ര കണ്ട് ഞെട്ടി ബെയർ ഗ്രിൽസ്

ഡിസ്കവറി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന മാൻ വേഴ്സസ് വൈൽഡിന്റെ ഏറ്റവും പുതിയ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.ഇത്തവണ ബെയർ ഗ്രിൽസിന്റെ ഷോയിൽ അതിഥിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രജിനികാന്താണ്. പ്രേക്ഷകർ അതീവ ആകാംക്ഷയോടെയാണ് പരിപാടിയ്ക്കായി കാത്തിരിക്കുന്നത്. ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ച് മാൻ വേഴ്സസ് വൈൽഡിന്റെ പുതിയ പ്രെമോ വീഡിയോ പുറത്ത്. രജനികാന്തിന്റെ അതിസാഹസി രംഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

rajinikanth

താരത്തിന്റെ സാഹസിക സഞ്ചാരം കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്ന അവതാരകൻ ബെയർ ഗ്രിൽസിനെ വീഡിയോയിൽ കാണാം. രജനിയുടെ എനർജി ലെവൽ കാണുന്ന ബെയർ അത്ഭുതത്തോടെ അദ്ദേഹത്തിനോട് വയസ്സും ചോദിക്കുന്നുണ്ട്. താനൊരു ബസ് കണ്ടക്ടർ ആയിരുന്നെന്നും തനിയ്ക്ക് എഴുപത് വയസുണ്ടെന്നും ബെയറിനോട് രജനി പറയുന്നു.
മറ്റുളളവർക്ക് താങ്കൾ ഒരു പ്രചോദനമാണെന്ന് പറയുന്ന ബെയർ രജിനിയുടെ സിനിമ ജീവിതത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പരിപാടിയുടെ ട്രെയിലർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചിരുന്നത്. തലൈവരുടെ അതിസാഹസിക രംഗങ്ങൾക്കൊപ്പം കടുവ,ആന തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യവും ട്രെയിലറിലുണ്ടായിരുന്നു. ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.മാർച്ച് 23 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. എപ്പിസോഡിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കർണ്ണാടക-മൈസൂർ വനത്തിലായിരുന്നു പരിപാടിയുടെ ചിത്രീകരണം. ഷൂട്ടിങ്ങിനിടെ രജനിയ്ക്ക് പരിക്ക് പറ്റിയിരുന്നു. കണങ്കാലിനും തോളിലുമായിരുന്നു പരിക്ക്. തുടർന്ന് ചിത്രീകരണം കുറച്ച് ദിവസത്തേയ്ക്ക് നിർത്തി വെച്ചിരുന്നു. താരത്തിന്റ പരിക്ക് ഭേദപ്പെട്ടതിന് ശേഷമാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചത്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നുളള കർശന നിർദ്ദേശത്തോടെയായിരുന്നു ചിത്രീകരണം നടന്നത്.

രജനിക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കിലായിരുന്നു ചിത്രീകരണം. ഹോളിവുഡ് താരങ്ങളും ലോക നേതാക്കളുമാണ് അധികവും ബെയർ ഗ്രിൽസിന്റെ ഷോയിൽ എത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം അതും തെന്നിന്ത്യൻ താരം പരിപാടിയിൽ എത്തുന്നത്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X