വില്‍ സ്മിത്ത് ഇരട്ടവേഷത്തില്‍ എത്തുന്ന ജെമിനി മാന്‍ ട്രെയിലര്‍! വീഡിയോ വൈറല്‍! കാണൂ
വില്‍ സ്മിത്ത് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ജെമിനി മാന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായ സിനിമ ആംഗ് ലീയാണ് സംവിധാനം ചെയ്യുന്നത്. ഇരട്ട വേഷത്തിലാണ് സിനിമയില്‍ വില്‍ സ്മിത്ത് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. നവംബര്‍ പത്തിനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീവ്,എലിസബത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ക്കോ സിനിമയ്‌ക്കോ വേണ്ടി സംഗീതമൊരുക്കുന്നു.

ഡേവിഡും ജോണും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പാരമൗണ്ട് പിക്‌ചേര്‍സ് സിനിമ വിതരണത്തിനെത്തിക്കുന്നു. ഡേവിഡ് ബെനിയോഫ്,ബില്ലി റേയ്, ഡാരെന്‍ ലേംക്ക് തുടങ്ങിയവരുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ജെമിനി മാനു പുറമെ സ്റ്റുഡന്റെ ഓഫ് ദി ഇയര്‍ എന്ന ഹിന്ദി ചിത്രത്തിലും വില്‍ സ്മിത്ത് എത്തുന്നുണ്ട്, സിനിമയില്‍ അതിഥി താരമായിട്ടാണ് ഹോളിവുഡ് താരം എത്തുന്നത്.


Click it and Unblock the Notifications











