ജെയിംസ് ബോണ്ടാകാന്‍ ഫുട്‌ബോള്‍ താരത്തെ കിട്ടില്ല..
ജെയിംസ് ബോണ്ടാകാന്‍ തന്നെ കിട്ടില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ടായി ഡേവിഡ് ബെക്കാം എത്തുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. എന്നാല്‍, അങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നാണ് താരം പറഞ്ഞത്.
ഒരു കുറ്റവാളിയായി അഭിനയിക്കാന്‍ എന്തായാലും താത്പര്യപ്പെടുന്നില്ല. ഒരു അഭിമുഖത്തിലാണ് ഡേവിഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വാര്‍ത്തകള്‍ കേട്ടപ്പോള്‍ ശരിക്കും ചിരിയാണ് വന്നതെന്ന് താരം പറഞ്ഞു. താന്‍ പോലും അറിയാത്ത ഒരു കാര്യമാണിതെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് ഡേവിഡ് പറഞ്ഞു.

ഡേവിഡ് ബെക്കാം പല പരസ്യത്തിലും മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഒരു മോഡല്‍ കൂടിയാണ് ഈ ഫുട്‌ബോള്‍ ഇതിഹാസം. അതുകൊണ്ടുതന്നെ ഡേവിഡ് ജെയിംസ് ബോണ്ട് ആകുമെന്നുള്ള വാര്‍ത്ത എല്ലാവരും വിശ്വസിച്ചിരിക്കുകയായിരുന്നു.
ഡാനിയല്‍ ക്രെയിഗ് ആയിരുന്നു കഴിഞ്ഞ പതിപ്പിലൊക്കെ ജെയിംസ് ബോണ്ടായി എത്തിയത്. എന്നാല്‍ താരത്തിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ആരാണ് അടുത്ത ജെയിംസ് ബോണ്ട് എന്ന ചര്‍ച്ചകളായിരുന്നു നടന്നത്.


Click it and Unblock the Notifications











