»   » ലോക സിനിമകളോട് മത്സരിച്ച് ബാഹുബലിയ്ക്ക് പുതിയ നേട്ടം! പുറത്ത് വന്ന പട്ടികയില്‍ ബാഹുബലിയുമുണ്ട്!!

ലോക സിനിമകളോട് മത്സരിച്ച് ബാഹുബലിയ്ക്ക് പുതിയ നേട്ടം! പുറത്ത് വന്ന പട്ടികയില്‍ ബാഹുബലിയുമുണ്ട്!!

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷം തുടങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടം മറക്കാന്‍ കഴിയില്ല. അത്തരത്തില്‍ വോള്‍ഡ് ബോക്‌സ് ഓഫീസില്‍ ഹിറ്റായ സിനിമകളുടെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ പത്ത് സിനിമകളുടെ പേരിനൊപ്പം ആദ്യ നൂറ് സിനിമകളുമുണ്ട്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം അമ്പത്തിമൂന്നാം സ്ഥാനം സ്വന്തമാക്കിയ ഒരു സിനിമയുമുണ്ട്.

തെന്നിന്ത്യയില്‍ നിന്നും പ്രശസ്തരായ ആ പത്ത് താരങ്ങള്‍ ഇവരാണ്! മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടാകുമോ?

2015 ല്‍ രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദി കണ്‍ക്ലൂഷനാണ് ലോകസിനിമകളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലാണ് ബാഹുബലി 53 മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സിനിമകള്‍ ഇവയാണ്.

ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്

മ്യൂസിക്കല്‍ റോമന്റിക് ഫാന്റസി സിനിമയാണ് ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്. ബില്‍ കേണ്‍ഡന്‍ സംവിധാനം ചെയ്ത സിനിമയാണ് ലോകസിനിമയില്‍ മികച്ച കളക്ഷന്‍ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. 1.26 ബില്ല്യണാണ് സിനിമ നേടിയത്.

ഫെയ്റ്റ് ഓഫ് ദ ഫൂരിയസ്

അമേരിക്കന്‍ ആക്ഷന്‍ സിനിമയായ ഫെയ്റ്റ് ഓഫ് ദ ഫൂരിയസ്, ഫെയ്റ്റ് ആന്‍ഡ് ഫൂരിയസ് സിരിയസിലൂടെയാണ് നിര്‍മ്മിച്ചത്. എഫ് ഗ്രേ ഗ്രേയാണ് സിനിമയുടെ സംവിധായകന്‍. 1.23 ബില്ല്യണ്‍ സ്വന്തമാക്കി രണ്ടാം സ്ഥാനമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

സ്റ്റാര്‍ വാര്‍സ്

ജോര്‍ജ് ലൂക്കാസ് സംവിധാനം ചെയ്ത സ്റ്റാര്‍ വാര്‍ കാറ്റഗറിയില്‍ നിര്‍മ്മിച്ച അവസാനത്തെ സിനിമയാണ് പട്ടികയില്‍ മൂന്നാമെതെത്തിയത്. ബില്ല്യണ്‍ ഡോളേഴ്‌സായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

ഡെസ്പിക്കബിള്‍ മീ

അമേരിക്കന്‍ ത്രീഡി കംപ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി സിനിമയാണ് ഡെസ്പിക്കബിള്‍ മീ. പീര്‍േസ് കോഫിന്‍ സംവിധാനം ചെയ്ത ചിത്രം ലോകത്തെ ഞെട്ടിച്ച ആദ്യ പത്ത് സിനിമകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്‌പൈഡര്‍മാന്‍ ഹോം കമിംങ്


സ്‌പൈഡര്‍മാന്‍ സീരിയസിലെ ഏറ്റവും പുതിയ സിനിമയാണ് സ്‌പൈഡര്‍മാന്‍ ഹോം കമിംങ്. ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്ത സിനിമ ജൂലൈയിലായിരുന്നു റിലീസിനെത്തിയത്.

പട്ടികയില്‍ ബാഹുബലിയും


മികച്ച കളക്ഷന്‍ നേടിയ ലോകസിനിമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്നും രാജമൗലിയുടെ ബാഹുബലിയും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. 53-ാം സ്ഥാനമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗമായിട്ടായിരുന്നു ബാഹുബലി കണ്‍ക്ലൂഷന്‍ 2017 ല്‍ തിയറ്ററുകളിലേക്കെത്തിയത്.

English summary
World Wide Box Office Top 10 List of 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X