ഹോളിവുഡില്‍ വിജയിക്കാനുള്ള തന്ത്രം ഇര്‍ഫാന്‍ ഖാന്‍ പറയുന്നു
ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് എത്തി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഇര്‍ഫാന്‍ ഖാന്‍. വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരം ഖാന്‍മാരില്‍ വേറിട്ട മുഖം തന്നെയാണ്. ഹോളിവുഡില്‍ വിജയിക്കാന്‍ ചില തന്ത്രങ്ങള്‍ വേണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. വെറുതെ ഒരു സുപ്രഭാതത്തില്‍ ഹോളിവുഡിലേക്ക് പോയാലൊന്നും അവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് താരം പറയുന്നത്.
ഹോളിവുഡില്‍ നിലനില്‍ക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനാണ് ഇര്‍ഫാന്‍ ഖാന്‍ ഉത്തരം നല്‍കുന്നത് ഇങ്ങനെയാണ്. ഹോളിവുഡില്‍ നിങ്ങള്‍ക്കൊരു ഏജന്റില്ലാതെ വിജയിക്കാന്‍ പ്രയാസമാണ്. ഏജന്റ് ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളൂവെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

ഹോളിവുഡ് സിനിമാലോകത്തെക്കുറിച്ച് ആദ്യം അറിയണം, അവിടെയുള്ള രീതികള്‍ മനസിലാക്കണം എങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി മാര്‍ക്കറ്റ് ചെയ്യാന്‍ ഏജന്റിന് കഴിയണം. എന്നാല്‍, ഏജന്റ് ഉണ്ടെന്നു കരുതി എല്ലാ നടക്കും എന്നു കരുതരുത്. നമ്മുടെ പരിശ്രമവും ആവശ്യമാണ്.
ബോളിവുഡിലെ പോലെ നമ്മളെ പ്രോത്സാഹിപ്പിക്കാനോ അഭിനന്ദിക്കാനോ അവിടെ ആളുണ്ടാകുമെന്ന് വിചാരിക്കരുത്. ഹോളിവുഡിലെ രീതികളൊക്കെ വ്യത്യസ്തമാണെന്നും ഇര്‍ഫാന്‍ ഖാന്‍ പറയുന്നു. സ്ലംഡോഗ് മില്ല്യണര്‍, ജുറാസിക്ക് വേള്‍ഡ് തുടങ്ങിയ ഇര്‍ഫാന്റെ ഹോളിവുഡ് ചിത്രങ്ങള്‍ എല്ലാം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചവയാണ്. ടോം ഹാങ്ക്‌സ് നായകനാകുന്ന ചിത്രം ഇന്‍ഫേര്‍ണോയിലും ഇര്‍ഫാന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











