രാജ-്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസിനുള്ള അവസാനതീയതി നീട്ടി

By Staff
രാജ-്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസിനുള്ള അവസാനതീയതി നീട്ടി
ഫിബ്രവരി 13, 2002

തിരുവനന്തപുരം: 2002 മാര്‍ച്ച് 29 ന് ആരംഭിക്കുന്ന കേരളത്തിന്റെ ഏഴാമത് രാജ-്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് അപേക്ഷാ ഫോം വാങ്ങാനുള്ള അവസാനതീയതി ഫെബ്രുവരി 28 വരെ നീട്ടി. 15 ആയിരുന്നു അവസാനതീയതിയായി നിശ്ചയിച്ചിരുന്നത്

ഡെലിഗേറ്റ് പാസ് ആവശ്യമുള്ളവര്‍ ബയോഡാറ്റയും 100 രൂപയും, സഹിതം നേരിട്ടോ, അല്ലെങ്കില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പേരില്‍ എടുത്ത തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം തപാലിലോ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്, കലാഭവന്‍, വഴുതയ്ക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ഇക്കുറി മേളയുടെ ഡെലിഗേറ്റാവുന്നവര്‍ക്ക് പ്രേക്ഷകപുരസ്കാരത്തിനുള്ള ചിത്രം തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ഡെലിഗേറ്റ് പാസുവിതരണ ചുമതല ഇത്തവണ തിരുവനന്തപുരത്തുള്ള ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ മേഖലാ ഓഫിസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 3000 പാസുകള്‍ മാത്രമാണ് നല്‍കുക. സൗജ-ന്യ പാസുകള്‍ അനുവദിക്കുന്നതല്ല. സിനിമയുമായി ബന്ധപ്പെട്ടവര്‍, നിരൂപകര്‍, പത്രപ്രവര്‍ത്തകര്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍,കോളജ-് വിദ്യാര്‍ഥികള്‍, ക്യാംപസ് ഫിലിം ക്ലബ് അംഗങ്ങള്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X