മാര്‍ത്ത മെസാര്‍സ് ജൂറി ചെയര്‍പേഴ്സണ്‍
മാര്‍ത്ത മെസാര്‍സ് ജൂറി ചെയര്‍പേഴ്സണ്‍
മാര്‍ച്ച് 04, 2002
തിരുവനന്തപുരം: മാര്‍ച്ച് 29ന് തുടങ്ങുന്ന കേരളത്തിന്റെ ഏഴാമത് അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍പേഴ്സണ്‍ ഹംഗേറിയന്‍ സംവിധായികയായ മാര്‍ത്ത മെസാര്‍സ്.
ജര്‍മന്‍ ചലച്ചിത്ര സംവിധായകന്‍ റെയ്നോഡ് ഹോഫ്, ജാപ്പനീസ് ചലച്ചിത്ര സംവിധായകന്‍ കൊഹി ഒഗൂറി, ശ്രീലങ്കന്‍ സംവിധായകനും നാഷണല്‍ ഫിലിം ബോര്‍ഡ് അധ്യക്ഷനുമായ ടിസാ അഭിഷേകര, ചലച്ചിത്ര നടി ജയാ ബച്ചന്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിയിട്ടുണ്ട്. 3,000 പാസുകളോളമാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
ഇത്തവണ ചലച്ചിത്ര അവാര്‍ഡ് നിശ ചലച്ചിത്രമേളയോട് അനുബന്ധിച്ചുണ്ടാവില്ല. മേയിലായിരിക്കും അവാര്‍ഡ് വിതരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളായി അവാര്‍ഡ് വിതരണം ചലച്ചിത്ര മേളയുടെ സമാപന ദിവസത്തിലാണ് നടത്തിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കിയാണ് ഇത്തവണ ചലച്ചിത്ര മേള നടത്തുന്നത്. 60 ലക്ഷം രൂപയാണ് ചലച്ചിത്രോത്സവത്തിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടിയിലേറെയായിരുന്നു.
പ്രേക്ഷക അവാര്‍ഡ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും.


Click it and Unblock the Notifications