twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശേഷവും ഡാനിയും മത്സരവിഭാഗത്തില്‍

    By Staff
    |

    ശേഷവും ഡാനിയും മത്സരവിഭാഗത്തില്‍
    മാര്‍ച്ച് 08, 2002

    തിരുവനന്തപുരം: ടി. കെ. രാജീവ്കുമാറിന്റെ ശേഷം, ടി. വി. ചന്ദ്രന്റെ ഡാനി എന്നീ ചിത്രങ്ങള്‍ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    അനുപ് സിംഗിന്റെ ബംഗാളി ചിത്രമായ എക്തി നാദിര്‍ നാം ആണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ ഭാഷാ ചിത്രം.

    സംവിധായകന്‍ കമലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. എ. മീര സാഹിബ്, എം. എഫ്. തോമസ്, വി. കെ. നാരായണന്‍, കെ. വി. മോഹന്‍കുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

    അര്‍ജന്‍റീനിയന്‍ ചിത്രമായ ടാക്സി, ആന്‍ എന്‍കൗണ്ടര്‍ (സംവിധാനം ഗബ്രിയേല ഡേവിഡ്), ബ്രസീലിയന്‍ ചിത്രങ്ങളായ പോസ്തുമസ് മെമയേഴ്സ് (സംവിധാനം ആന്ദ്രേ കോല്‍ത്സ്ലെ), ടു ദി ലെഫ്റ്റ് ഒഫ് ദ ഫാദര്‍ (സംവിധാനം ലൂയിസ് ഫെര്‍ണാണ്ടോ കാരോ), ജാപ്പനീസ് ചിത്രമായ ഹാംഫുള്‍ ഇന്‍സെക്ട് (സംവിധാനം അകിതോ ഷിയോതാ), മെറോക്കന്‍ ചിത്രമായ സോയിഫ്, ചൈനീസ് ചിത്രമായ അന്യാംഗ് ഒര്‍ഫന്‍ (സംവിധാനം വാംഗ് ചാവാ), ശ്രീലങ്കന്‍ ചിത്രമായ പിക്പോക്കറ്റ് (സംവിധാനം ലിന്റോണ്‍ സെമജ്) എന്നിവയും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച ചിത്രത്തിന് ലഭിക്കുന്നത് സുവര്‍ണചകോരമാണ്. സമ്മാനത്തുക 10 ലക്ഷം രൂപ. മികച്ച സംവിധായകന് മൂന്ന് ലക്ഷം രൂപ ലഭിക്കും. സിനിമയിലെ ഏതെങ്കിലും മേഖലയിലെ മികച്ച പ്രകടനത്തിന് രജത ചകോരവും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക.

    ഇത്തവണ പ്രേക്ഷകര്‍ തിരഞ്ഞടുക്കുന്ന ചിത്രത്തിനും അവാര്‍ഡുണ്ട്. ഒരു ലക്ഷം രൂപയാണ് പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ലഭിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X