ചലച്ചിത്ര മേളയില്‍ നാല് മലയാള ചിത്രങ്ങള്‍
ചലച്ചിത്ര മേളയില്‍ നാല് മലയാള ചിത്രങ്ങള്‍
മാര്‍ച്ച് 11, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ-2002) യില്‍ മലയാള സിനിമ-ഇന്ന് എന്ന വിഭാഗത്തിലേക്ക് നാല് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.
കമലിന്റെ മേഘമല്‍ഹാര്‍, കണ്ണന്റെ തീര്‍ഥാടനം, പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍, ജയരാജിന്റെ കണ്ണകി എന്നിവയാണ് മലയാള ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിര്‍മിച്ച 14 മലയാള ചിത്രങ്ങളില്‍ നിന്നാണ് ഈ നാല് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. എ. മീരാസാഹിബ്, എം. എഫ്. തോമസ്, വി. കെ. നാരായണന്‍, കെ. വി. മോഹന്‍കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
കെ. ജി. ജോര്‍ജിന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് വിഭാഗവും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, കോലങ്ങള്‍, ഇരകള്‍, ആദാമിന്റെ വാരിയെല്ല് എന്നീ ചിത്രങ്ങളാണ് കെ. ജി. ജോര്‍ജ് റെട്രോസ്പെക്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമലിന്റെ മേഘമല്‍ഹാര്‍ ഇതിനകം പല പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു. ഷേക്സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ സ്വതന്ത്രമായ കേരളീയ ആവിഷ്കാരമാണ് ജയരാജിന്റെ കണ്ണകി. എം. ടി. വാസുദേവന്‍നായരുടെ വാനപ്രസ്ഥം എന്ന കഥയെ ആസ്പദമാക്കി കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് തീര്‍ഥാടനം. നെയ്ത്തുകാരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രിയനന്ദനന്‍ നവാഗതനാണ്.


Click it and Unblock the Notifications