ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബാരന്‍
ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബാരന്‍
മാര്‍ച്ച് 13, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ബാരന്‍.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഒരു കഥയാണ് ബാരന്റെ ഇതിവൃത്തം. അഫ്ഗാന്‍ ഭാഷയില്‍ ബാരന്‍ എന്നതിന് മഴ എന്നാണ് അര്‍ഥം.
പതിനാല് വയസുകാരിയായ ബാരന്‍ എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം. ഒരു ആണ്‍കുട്ടിയുടെ വേഷം ധരിച്ച് തന്റെ കുടുംബത്തെ പോറ്റാന്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുകയാണ് ബാരന്‍. കൂടെ ജോലി ചെയ്യുന്ന ലത്തീഫിനോടൊത്തുള്ള വേളകള്‍ അവളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ വിതച്ചു. തന്റെ വീട്ടുകാര്‍ക്കു വേണ്ടി പണമുണ്ടാക്കാന്‍ ബാരന്‍ ഏറെ പണിപ്പെട്ടു. പക്ഷേ ഏറെ താമസിയാതെ അവള്‍ക്കും കുടുംബത്തിനും അഫ്ഗാനിസ്ഥാന്‍ വിട്ടുപോകേണ്ടിവന്നു.
ഇന്ത്യന്‍ സിനിമ-ഇന്ന് എന്ന വിഭാഗത്തില്‍ ഫരീദയുടെ ഹിന്ദി ചിത്രം കാളി സല്‍വാര്‍, അശുതോഷ് ഘോഷിന്റെ ഹിന്ദി ചിത്രം ലഗാന്‍, രേവതിയുടെ മിത്ര്, കെ. എന്‍. ടി. ശാസ്ത്രിയുടെ തെലുങ്ക് ചിത്രം തിലാടനം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
, , റെട്രോസ്പെക്ടീവുകള്‍ എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍.


Click it and Unblock the Notifications