ചലച്ചിത്രമേള: വെല്ലെസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ചലച്ചിത്രമേള: വെല്ലെസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
മാര്‍ച്ച് 21, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഹേമേജ് വിഭാഗത്തില്‍ അമേരിക്കന്‍ സംവിധായകനായ ഓര്‍സണ്‍ വെല്ലെസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സിറ്റിസണ്‍ കെയ്ന്‍ (1942), വെല്ലെസ് ലൈക് ഒഥെല്ലോ (1955), ടച്ച് ഒഫ് ഇവിള്‍ (1958), ട്രയല്‍ (1962) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിറ്റിസണ്‍ കെയ്ന്‍ ഓര്‍സണ്‍ വെല്ലെസിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്.
പ്രശസ്ത ഹംഗേറിയന്‍ സംവിധായികയായ മാര്‍ത മെസാറോസിന്റെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേളയിലെ ജൂറി ചെയര്‍മാന്‍ കൂടിയാണ് മെസാറോസ്. ആത്മകഥാപാരമായ ചിത്രങ്ങലായ ലിറ്റില്‍ വില്‍മ: ദ ലാസ്റ് ഡയറി (2000), നൈന്‍ മന്ത്സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഫ്രഞ്ച് സിനിമാ പാക്കേജ് മേളയുടെ മറ്റൊരു സവിശേഷതായണ്. ഫ്രഞ്ച് സിനിമയിലെ പുതിയ പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും ന്യൂ വേവ് ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
കെയ്റെ ഡെനിസിന്റെ ബ്യൂട്ടിഫുള്‍ വര്‍ക്, നിക്കോള ഗ്രാഷ്യയുടെ ദ സ്റോറി ഒഫ് പ്ലേസ് വാന്റം, കെഡ്റിക് ക്ലാപിച്ചിന്റെ ഫാമിലി റിലേഷന്‍സ്, പാസ്കല ഫെരാന്‍-സാമിയയുടെ ഏജ് ഒഫ് പോസിബിളിറ്റി എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്രഞ്ച് ചിത്രങ്ങള്‍.


Click it and Unblock the Notifications