മേള ആറന്മുള പൊന്നമ്മ ഉദ്ഘാടനം ചെയ്യും
മേള ആറന്മുള പൊന്നമ്മ ഉദ്ഘാടനം ചെയ്യും
മാര്‍ച്ച് 23, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്ര മേള നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ ആറന്മുള പൊന്നമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 29 വെള്ളിയാഴ്ച വൈകുന്നേരം 6.15ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. ജൂറി അധ്യക്ഷയും പ്രശസ്ത ഹംഗേറിയന്‍ സംവിധായികയുമായ മാര്‍ത്താ മെസാറസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.
ഫെസ്റിവല്‍ ഓഫീസ് മാര്‍ച്ച് 25 ന് കൈരളി തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങും. മാധ്യമകേന്ദ്രം 26ന് പ്രസ് അക്കാദമി ചെയര്‍മാന്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം അന്ന് തുടങ്ങും.
മലയാളി സിനിമാ വിഭാഗത്തിന്റെ പ്രദര്‍ശനം 31ന് കൈരളി തിയേറ്ററില്‍ തുടങ്ങും. മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കെ. ജി. ജോര്‍ജ് റെട്രോസ്പെക്ടീവ് ഏപ്രില്‍ ഒന്നിന് എം. ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.


Click it and Unblock the Notifications











