42 മിനിറ്റ് നീളുന്ന മേളയുടെ മുദ്രചിത്രം

By Staff

42 മിനിറ്റ് നീളുന്ന മേളയുടെ മുദ്രചിത്രം
മാര്‍ച്ച് 26, 2002

തിരുവനന്തപുരം: പുനരധിവാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വി. കെ. പ്രകാശ് സംവിധാനം ചെയ്ത മുദ്രചിത്രമാണ് കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ഈ മുദ്രചിത്രം.

മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുമ്പായി പ്രദര്‍ശിപ്പിക്കുന്ന മുദ്ര ചിത്രത്തിന് 42 മിനുട്ട് ദൈര്‍ഘ്യമാണുള്ളത്. ചലച്ചിത്രമേളയുടെ എംബ്ലമായ തോല്‍പ്പാവക്കൂത്ത് (അന്തരിച്ച സംവിധായകന്‍ അരവിന്ദനാണ് ഇത് രൂപപ്പെടുത്തിയത്) പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് മുദ്രചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആനിമേഷന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

സംഗീത സംവിധായകന്‍ ഔസേപ്പച്ചാനാണ് ആമുഖ ചിത്രത്തിന് സംഗീതം നല്‍കിയിട്ടുള്ളത്.

ജാപ്പനീസ് സംവിധായകനായ കാഹെ ഒഗുരി, ബംഗാളി സംവിധായകനായ മൃണാള്‍സെന്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കാനെത്തും. ഒഗുരിയുടെ സ്ലീപ്പിംഗ് മാന്‍ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഏപ്രില്‍ രണ്ടിന് ലോ ബഡ്ജറ്റ് ചിത്രങ്ങളെ കുറിച്ച് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് മൃണാള്‍സെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X