മേളയിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയം
മേളയിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയം
മാര്‍ച്ച് 26, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയമാവും.
ചിത്രം സംവിധാനം ചെയ്യുന്നത് ചലച്ചിത്ര നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ ആറന്മുള പൊന്നമ്മയാണ്. ഹംഗേറിയന്‍ സംവിധായികയായ മാര്‍താ മെസാറോസ് ആണ് ജൂറി ചെയര്‍പേഴ്സണ്‍. മെസാറോസിന്റെ ചില ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അദജ്യ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രശ്രദ്ധ നേടിയ സംവിധായിക ഡോ. സാന്ത്വന ബര്‍ദ്ലോയും ജൂറിയിലെ അംഗമാണ്.
പ്രശസ്തരായ ചില വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗബ്രിയേല ഡേവിഡിന്റെ ടാക്സി ആന്‍ എന്‍കൗണ്ടര്‍ എന്ന ചിത്രം മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രീതി ചന്ദ്രകാന്തിന്റെ സ്വിസ് ചിത്രം ജീസസ് ഗോസ് ഇന്ത്യ, അനിമ ചാംഗിന്റെ ഷി വാണ്ട്സ് ടോക് ടു യു എന്നീ ചിത്രങ്ങള്‍ മേളയിലെത്തും. നടി രേവതി സംവിധാനം ചെയ്ത ആദ്യചിത്രമായ മിത്ര് മൈ ഫ്രണ്ട്, ഫരിദയുടെ ബംഗാളി ചിത്രം കാലി സല്‍വാര്‍ എന്നിവ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മക്മല്‍ബഫിന്റെ ഭാര്യ മാര്‍കിയ മെഷ്കിനിയുടെ ചിത്രം ദ ഡേ ഐ ബികേം എ വുമന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications