twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറാള്‍ (ഇറാന്‍)

    By Staff
    |

    ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശീല ഉയരുന്നു

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരളത്തിന്റെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്കെ 2001ന് മാര്‍ച്ച് 30 വെള്ളിയാഴ്ച തിരശീല ഉയരും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 40ഓളം രാജ്യങ്ങളില്‍ നിന്നായി 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത് മൂന്നാം തവണയാണ് ചലച്ചിത്ര അക്കാദമി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

    14 ദീര്‍ഘ ചിത്രങ്ങളും ഒമ്പത് ഹ്രസ്വ ചിത്രങ്ങളും ഉള്‍പ്പെട്ട മത്സരവിഭാഗമാണ് ചലച്ചിത്രോത്സവത്തില്‍ ഏറ്റവും ശ്രദ്ധേയമാകുക. മൊത്തം 11 ലക്ഷം രൂപയുടെ സമ്മാനമാണ് അഞ്ച് അവാര്‍ഡുകള്‍ക്കായി നല്‍കുക. മികച്ച ചിത്രത്തിന് ആറ് ലക്ഷം രൂപയും സുവര്‍ണചകോരവും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായകന് മൂന്നു ലക്ഷം രൂപയാണ് അവാര്‍ഡ്.

    മാനവീയതയാണ് ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ വിഷയം. ഇറാനിയന്‍ സിനിമയുടെ പ്രത്യേക വിഭാഗവും സ്ത്രീകളെ കേന്ദ്രമാക്കിയുള്ള ഫ്രഞ്ച് സിനിമകളും ഇത്തവണ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും. മൊഹ്സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത പെഡ്ലര്‍, സൈക്ലിസ്റ്, ടൈം ഓഫ് ലവ്, വണ്‍സ് അപോണ്‍ എ ടൈം സിനിമ, ഇമേജസ് ഫ്രം ഖജാര്‍സ്ട്രിനാസ്റി, ആക്ടര്‍, സലാം സിനിമ, ഗാബെ, സൈലന്‍സ്, ദി ഡോര്‍ എന്നീ പത്ത് ചിത്രങ്ങള്‍ ഇറാനിയന്‍ വിഭാഗത്തിലുണ്ട്.

    ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയയുടെ ചിത്രങ്ങളാണ് റിട്രൊസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മെമ്മറീസ് ഓഫ് അണ്ടര്‍ഡെവലപ്മെന്റ്, സ്ട്രോബറി ആന്റ് ചോക്കലേറ്റ്, അപ്ടു എ പോയിന്റ്, ദി സര്‍വൈവേഴ്സ്, ലാസ്റ് സപ്പര്‍ എന്നീ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടും.

    ബംഗാളി സംവിധായകന്‍ ഋതിക് ഘട്ടക്, മലയാളി നടന്മാരായ കരമന ജനാര്‍ദ്ദനന്‍ നായര്‍, ബാലന്‍ കെ. നായര്‍, ബഹദൂര്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി അവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേഘ് ധെക്കേ താര, സുവര്‍ണരേഖ, തീതാഷ് ഏക് നദീര്‍നാം, കോമള്‍ ഗന്ധാര്‍ എന്നിവയാണ് ഘട്ടക് ചിത്രങ്ങള്‍. മലയാളം സിനിമ വിഭാഗത്തില്‍ സംസ്ഥാന അവാര്‍ഡു നേടിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

    ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പകുതിയിലേറെയും മലയാള ചിത്രങ്ങളാണ്. ജര്‍മ്മന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ 13 ചിത്രങ്ങളാണുള്ളത്. ഫിലിം സ്കൂള്‍ വിഭാഗത്തില്‍ 30 ഡോക്യുമെന്ററികളുണ്ടാകും. ഇതിനു പുറമെ വേറെ ആറ് ഡോക്യുമെന്ററികളും ഏഴ് ആനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

    ഹംഗറി സംവിധായകന്‍ ഇസ്ത്വാന്‍ ഗാള്‍, അമേരിക്കന്‍ ഡോക്യുമെന്ററി സംവിധായകന്‍ വില്യം ഗ്രീവ്സ്, ഇറാനിയന്‍ സംവിധായകന്‍ മൊഹ്സിന്‍ മഖ്മല്‍ബഫ്, വോള്‍ഫ് ലാംഗ്സ്ഫെല്‍ഡ്, ക്ലൗസ് ഈദര്‍, വിജയ് മെഹ്ത എന്നിവരാണ് ജുറി അംഗങ്ങള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X