പുതുമയായി മേളയിലെ പോസ്ററുകള്‍

By Staff

പുതുമയായി മേളയിലെ പോസ്ററുകള്‍
മാര്‍ച്ച് 29, 2002

തിരുവനന്തപുരം : ഏഴാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പോസ്ററുകള്‍ ഏറെ ശ്രദ്ധേയമാകുന്നു. കീഴ്വഴക്കങ്ങള്‍ മറികടന്നാണ് ഇക്കുറി പോസ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രമേയ വര്‍ണമായി സ്വീകരിച്ചിരിക്കുന്ന ആകാശ നീലിമയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്ററുകള്‍ സിനിമാ പ്രേമികള്‍ക്ക് പുതുമ തന്നെ. അനന്തനീലിമയിലേയ്ക്ക് പറന്നുയരുന്ന ചകോരപ്പക്ഷികളുടെ ചേതോഹരദൃശ്യമാണ് പോസ്ററിലുളളത്. ഇവ വര്‍ണാഭമായ മേളയുടെ ഓര്‍മ്മക്കുറിപ്പെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വാങ്ങി സൂക്ഷിക്കാം. സിനിമാസ്വാദകരുടെ സ്വകാര്യച്ചെപ്പില്‍ അമൂല്യമായ സ്മരണികയാവും ഈ പോസ്റര്‍. ഇന്ദ്രാണി ഡേ, ഗിരീഷ് എന്നിവരുടെ കരവിരുതാണ് പോസ്ററിനു പിന്നില്‍.

മേളയുടെ വിശദവിവരങ്ങളും ചിത്രങ്ങളുമടങ്ങുന്ന ഫെസ്റിവല്‍ ബുക്ക് 100 രൂപയ്ക്ക് ലഭിക്കും. മേളയുടെ വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന ഫെസ്റിവല്‍ മാന്വല്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും സൗജന്യമായി ലഭിക്കും. ഉദ്ഘാടന ദിവസം മുതല്‍ ഡെലിഗേറ്റ് കാര്‍ഡ് ഹാജരാക്കി ഇവ വാങ്ങാവുന്നതാണ്. പ്രതിനിധികള്‍ക്ക് കലാഭവനില്‍ നിന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൈരളി തീയേറ്ററിലെ മീഡിയാ സെന്ററില്‍ നിന്നുമാണ് ഇവ വിതരണം ചെയ്യുന്നത്.

ചലച്ചിത്ര അക്കാദമി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ഫെസ്റിവല്‍ ബുക്കുകളുള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇക്കുറി കലാഭവനില്‍ നിന്നു വാങ്ങാം. ഇതിന് പ്രത്യേക കൗണ്ടര്‍ സജ്ജമായിട്ടുണ്ട്. ജോണ്‍ പോള്‍ എഴുതിയ എംടി: ഒരു അനുയാത്ര, സലാം കാരശ്ശേരി : കലയും ജീവിതവും, ദേവരാഗങ്ങളുടെ ശില്‍പി, മായാത്ത സ്മൃതി ചിത്രങ്ങള്‍, എം. കൃഷ്ണന്‍ നായര്‍ : ഇന്നലെകളുടെ വസന്തപര്‍വം എന്നിവയടക്കമുളള പുസ്തകങ്ങള്‍ കൗണ്ടറില്‍ ലഭിക്കും. ഇവയുടെ കിറ്റ് സൗജന്യനിരക്കില്‍ പ്രതിനിധികള്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X