ചലച്ചിത്ര മേളയ്ക്ക് തുടക്കമായി
ചലച്ചിത്ര മേളയ്ക്ക് തുടക്കമായി
മാര്‍ച്ച് 30, 2002
തിരുവനന്തപുരം: കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. മാര്‍ച്ച് 29 വെള്ളിയാഴ്ച കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആറന്മുള പൊന്നമ്മ നിലവിളക്ക് കൊളുത്തി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനവേളയില്‍ അരങ്ങിലൊരുക്കിയ ഏഴ് വീണകളില്‍ നിന്ന് സംഗീതമുയര്‍ന്ന് ചടങ്ങിന് പൊലിമയേകി.
ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ബാരന്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.


Click it and Unblock the Notifications