ശേഷം ഉള്‍പ്പെടുത്തിയത് തെറ്റ്: ജൂറി അദ്ധ്യക്ഷ
ശേഷം ഉള്‍പ്പെടുത്തിയത് തെറ്റ്: ജൂറി അദ്ധ്യക്ഷ
മാര്‍ച്ച് 30, 2002
തിരുവനന്തപുരം : ടി. കെ. രാജീവ് കുമാറിന്റെ ശേഷം സിനിമ ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ജൂറി അദ്ധ്യക്ഷ. ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിലൊന്നും നടത്തിപ്പുകാരുടെ ചിത്രങ്ങള്‍ മത്സരവിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മേളയോടനുബന്ധിച്ച് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്യാന്തര ജൂറി അദ്ധ്യക്ഷ മാര്‍ത്താ മെസാറസ്.
താന്‍ ജൂറി അംഗമായിരുന്ന ഒരു മേളയിലും തന്റെ ചിത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിശ്രുത ഹംഗേറിയന്‍ ചലച്ചിത്രകാരിയായ മാര്‍ത്താ മെസാറസ് പറഞ്ഞു. ജൂറിയുടെ തീരുമാനങ്ങളില്‍ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പു വരുത്താന്‍ നടത്തിപ്പുകാരുടെ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയാണ് നല്ലത്.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കേരളത്തിലെ ഈ വിവാദത്തിന്റെ വിശദവിവരങ്ങള്‍ അറിയില്ലെന്നും മാര്‍ത്താ മെസാറസ് പറഞ്ഞു.
അക്കാദമി അംഗങ്ങളായ ടി. കെ. രാജീവ് കുമാര്‍. കമല്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്‍ അടക്കമുളളവര്‍ പ്രതിഷേധിച്ചിരുന്നു. അവരുടെ എതിര്‍പ്പ് അംഗീകരിക്കുകയാണ് ലോക പ്രശസ്ത ചലച്ചിത്രകാരി കൂടിയായ ജൂറി അദ്ധ്യക്ഷ മാര്‍ത്താ മെസാറസ്.


Click it and Unblock the Notifications