ശേഷം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല: ടി. വി. ചന്ദ്രന്‍
ശേഷം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല: ടി. വി. ചന്ദ്രന്‍
ഏപ്രില്‍ 02, 2002
തിരുവനന്തപുരം: നല്ലൊരു ചിത്രത്തിന് മേളയില്‍ പ്രദര്‍ശനം നിഷേധിക്കുന്നത് ചിത്രത്തിന്റെ സംവിധായകനോട് ചെയ്യുന്ന അനീതിയാണെന്ന് ഓപ്പണ്‍ ഫോറത്തില്‍ ടി. വി. ചന്ദ്രന്‍ പറഞ്ഞു.
ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ ശേഷവും കമലിന്റെ മേഘമല്‍ഹാറും മേളയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രന്‍.
മത്സരവിഭാഗത്തില്‍ ഒരു ചിത്രം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള നിയമങ്ങളൊന്നും തനിക്കറിയില്ല. പക്ഷേ അക്കാദമി ഭാരവാഹികള്‍ നല്ല ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല- ചന്ദ്രന്‍ പറഞ്ഞു.
അക്കാദമി ഭരണസമിതി അംഗത്തിന്റെ ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ ശേഷം മേളയുടെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനും അക്കാദമി വൈസ് ചെയര്‍മാനുമായ ടി. കെ. രാജീവ്കുമാര്‍ വ്യക്തമാക്കി.
ശേഷം മേളയുടെ മത്സരവിഭാഗത്തില്‍ പെടുത്തുമ്പോള്‍ മേളയുടെ കമ്മിറ്റി തയ്യാറാക്കിയ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് രാജീവ്കുമാര്‍ പറഞ്ഞു.
ചന്ദ്രന്റെ ഡാനിയും മത്സരവിഭാഗത്തില്‍ മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മത്സരവിഭാഗത്തിലെ ഏഴ് ചിത്രങ്ങളുടെ സംവിധായകരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തത്. ഗബ്രിയേല ഡേവിഡ് (ടാക്സി- ആന്‍ എന്‍കൗണ്ടര്‍), ആന്ദ്രെ കോള്‍ട്സെല്‍ (ഡാമിന്റ് മീറ്റ്), ഖാലിദ് ഗോര്‍ബല്‍ (ഫാത്മ), വാംഗ് ചോ (ദി ഓര്‍ഫന്‍ ഒഫ് അനിയാംഗ്), ലിന്റണ്‍ സാമിയെ (പിക് പോക്കറ്റ്) എന്നിവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത മറ്റ് സംവിധായകര്‍.


Click it and Unblock the Notifications