ഫെസ്റിവല്‍ : പുസ്തക വില്‍പന വന്‍വിജയം
ഫെസ്റിവല്‍ : പുസ്തക വില്‍പന വന്‍വിജയം
ഏപ്രില്‍ 03, 2002
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരങ്ങള്‍ക്ക് വന്‍ തിരക്ക്. കൈരളി തീയറ്ററില്‍ ഒരുക്കിയ കൗണ്ടറില്‍ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് 40,000 രൂപയുടെ പുസ്തകങ്ങളാണ് വിറ്റു പോയത്. കലാഭവനിലെ കൗണ്ടറില്‍ 10,000 രൂപയുടെ പുസ്തകം വിറ്റു.
ഫെസ്റിവല്‍ കാറ്റലോഗാണ് ഏറ്റവുമധികം പേരെ ആകര്‍ഷിക്കുന്നത്. മുന്‍ കാലങ്ങളില്‍ സൗജന്യമായി നല്‍കിയിരുന്ന കാറ്റലോഗിന് ഇപ്പോള്‍ 100 രൂപയാണ് വില. പഴയ ഫെസ്റിവല്‍ കാറ്റലോഗുകളും ലഭ്യമാണ്.
എം. കൃഷ്ണന്‍ നായര്‍ : ഇന്നലെകളുടെ വസന്തപര്‍വം-35 രൂപ, മായാത്ത സ്മൃതി ചിത്രങ്ങള്‍-35 രൂപ, എം. ടി. : ഒരു അനുയാത്ര-75 രൂപ, ഋത്വിക് ഘട്ടക്-30 രൂപ, സലിം കാരശ്ശേരി : കലയും ജീവിതവും-60 രൂപ എന്നീ പുസ്തകങ്ങളാണ് വില്‍പനയ്ക്കുളളത്. ഇവയെല്ലാമടങ്ങിയ കിറ്റ് 200 രൂപയ്ക്ക് ലഭ്യമാണ്.


Click it and Unblock the Notifications