സി-ഡിറ്റിന്റെ മികവില്‍ കാസറവളളിയുടെ ദ്വീപ

By Staff

സി-ഡിറ്റിന്റെ മികവില്‍ കാസറവളളിയുടെ ദ്വീപ
ഏപ്രില്‍ 03, 2002

തിരുവനന്തപുരം : സി ഡിറ്റിനു നന്ദി. ഗിരീഷ് കാസറവളളിയുടെ ഏറ്റവും പുതിയ ചിത്രമായ ദ്വീപ പ്രദര്‍ശനത്തിനു തയ്യാറായത് സി-ഡിറ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഇല്ലെങ്കില്‍ ലോക പ്രസിദ്ധനായ ഈ സംവിധായകന്റെ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാനാവുമായിരുന്നില്ല.

ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ തയ്യാറാകാത്തതിനാല്‍ ഇന്ത്യന്‍ സിനിമ: ഇന്ന് എന്ന വിഭാഗത്തില്‍ നിന്നും ദ്വീപ ആദ്യം ഒഴിവാക്കപ്പെട്ടു. ഏറെ സമയമെടുക്കുന്ന അതിസങ്കീര്‍ണ്ണമായ സാങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഉപശീര്‍ഷങ്ങള്‍ സിനിമയില്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം രൂപ ചെലവും വരും. മേളയില്‍ ഉള്‍പ്പെടുത്താനാകും വിധം ഇത് ചെയ്യാന്‍ ദ്വീപയുടെ അണിയറ ശില്‍പികള്‍ക്കാകുമായിരുന്നില്ല.

തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിഡിറ്റ് രജിസ്ട്രാര്‍ അശോക് കുമാറും സംഘവും ദ്വീപ പ്രദര്‍ശനത്തിനു തയ്യാറാക്കാനുളള ഉത്തരവാദിത്വമേറ്റെടുത്തു.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു സമാന്തരമായി ഡിജിറ്റല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് ഉപശീര്‍ഷങ്ങള്‍ കാണിക്കുന്ന വിദ്യയാണ് സിഡിറ്റ് വികസിപ്പിച്ചത്. വളരെ ചെലവു കുറഞ്ഞ മാര്‍ഗമാണിത്. സിനിമയും ശീര്‍ഷകങ്ങളും ഒരേ സമയം സ്ക്രീനില്‍ എത്തേണ്ടതുണ്ട്. ഇതും പരീക്ഷിച്ച് വിജയമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് ചിത്രം മേളയില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നത്.

കര്‍ണാടകയില്‍ ഒരു അണക്കെട്ട് നിര്‍മ്മാണത്തെ തുടര്‍ന്ന് ഭവനരഹിതരാക്കപ്പെടുന്ന ഒരു സംഘം ഗ്രാമീണരുടെ വേദനകളാണ് ചിത്രത്തിന്റെ പ്രമേയം. പിറന്ന നാടു വിട്ടു പോകാന്‍ തയ്യാറാകാത്ത ദുഗപ്പയുടെയും കുടുംബത്തിന്റെയും ജീവിത ദുരന്തം സംവിധായകനായ ഗിരീഷ് കാസറവളളി മനോഹരമായി ആവിഷ്കരിക്കുന്നു. പ്രസിദ്ധ തെലുങ്കു നടിയായ സൗന്ദര്യയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ നായികയും സൗന്ദര്യ തന്നെ.

ന്യൂ തീയേറ്ററില്‍ ഏപ്രില്‍ നാല് ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ചിത്രം പ്രദര്‍ശിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X