twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് തുടങ്ങി

    By Staff
    |

    കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് തുടങ്ങി
    ഏപ്രില്‍ 03, 2002

    തിരുവനന്തപുരം : മലയാള സിനിമയുടെ ആഖ്യാന സങ്കേതം പൊളിച്ചെഴുതിയ ചലച്ചിത്രകാരനാണ് കെ. ജി. ജോര്‍ജെന്ന് എം. ടി. വാസുദേവന്‍ നായര്‍. പ്രമേയത്തിലെ വൈവിദ്ധ്യവും അവതരണത്തിലെ കൈയടക്കവുമാണ് ജോര്‍ജിന്റെ മുഖമുദ്ര.

    ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കെ. ജി. ജോര്‍ജ് റിട്രോസ്പെക്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. ടി. മലയാളത്തിന്റെ സാദ്ധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞവരില്‍ ജോര്‍ജിനെപ്പോലെ ഏറെപ്പേരില്ല. ജോര്‍ജ് ചിത്രങ്ങളുടെ ശില്‍പചാതുര്യവും വ്യാകരണ ശാസ്ത്രവും പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താന്‍ റിട്രോസ്പെക്ടീവ് ഉപകരിക്കുമെന്നും എം. ടി. പറഞ്ഞു.

    ജോര്‍ജിനെപ്പോലെയുളള പ്രഗത്ഭര്‍ സജീവമാകേണ്ട സാഹചര്യമാണിതെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഇരകള്‍ എന്ന ചിത്രത്തില്‍ കൂടി തന്നെ മലയാള സിനിമയില്‍ അവതരിപ്പിച്ച സംവിധായകനാണ് കെ. ജി. ജോര്‍ജ്. അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ തനിക്കു പറഞ്ഞു തന്ന ഗുരുവര്യനാണ് തനിക്ക് ജോര്‍ജെന്ന് ഗണേഷ് പറഞ്ഞു.

    തനിക്കു മേല്‍ ചൊരിഞ്ഞ സ്നേഹവായ്പിനും നല്ല വാക്കുകള്‍ക്കും ജോര്‍ജ് നന്ദി പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ഉപഹാരം എം. ടി. അദ്ദേഹത്തിന് നല്‍കി. സംവിധായകന്‍ കമല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ചു. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ഉപഹാരം ചെയര്‍മാന്‍ ജോഷി സമ്മാനിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, നിരൂപകന്‍ എം. എഫ് തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X