ചന്ദ്രന്റേത് മികച്ച ചിത്രങ്ങള്‍: എംടി

By Staff

ചന്ദ്രന്റേത് മികച്ച ചിത്രങ്ങള്‍: എംടി
ഏപ്രില്‍ 03, 2002

തിരുവനന്തപുരം : ടി.വി. ചന്ദ്രന്റെ എല്ലാ ചിത്രങ്ങളും മികച്ചവയാണന്ന് എം. ടി. അഭിപ്രായപ്പെട്ടു. ഡാനിയൊഴിച്ച് എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ ചലച്ചിത്ര പ്രേമികള്‍ കണ്ടേ തീരുവെന്ന് നിര്‍ബന്ധമുളള സംവിധായകനാണ് ടി. വി. ചന്ദ്രനെന്നും എം. ടി പറഞ്ഞു.

നാലാമതു ജോണ്‍ എബ്രഹാം പുരസ്ക്കാരം ടി. വി. ചന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു എം.ടി. ഡാനിയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് ജോണ്‍ പുരസ്ക്കാരം ലഭിച്ചത്.

ജോണ്‍ ഭൂമിയിലില്ലെന്ന യാഥാര്‍ത്ഥ്യം താന്‍ ഉള്‍ക്കൊളളുന്നത് ഈ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണെന്ന് മറുപടി പറയവെ ടി. വി. ചന്ദ്രന്‍ പറഞ്ഞു. ചെന്നെയില്‍ ജോണുമായി ചെലവിട്ട നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ അദ്ദേഹം വിതുമ്പിപ്പോയി.

കനവു മലയിലേയ്ക്ക് എന്ന ഡോക്യുമെന്ററിയ്ക്ക് എം. ജി. ശശിയും ആത്മന്‍ എന്ന ലഘു ചിത്രത്തിന് ജ്യോതി പ്രകാശും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

ഓപ്പണ്‍ ഫോറത്തില്‍ അര്‍ത്ഥവത്തായ സംവാദം

ലഘുചിത്രങ്ങളും ഡോക്യുമെന്ററികളും നേരിടുന്ന പ്രശ്നം ലോകമെങ്ങും ഒന്നാണെന്ന് ഹംഗേറിയന്‍ സംവിധായക. ലഘു ചിത്രം : നിര്‍മ്മാണവും സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഹംഗേറിയന്‍ ചലച്ചിത്രകാരി രാധ സെസിക് ഇങ്ങനെ പറഞ്ഞത്. ഈ രംഗത്ത് ഇന്ത്യയും ഹംഗറിയും നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

എങ്ങനെ പണമുണ്ടാക്കണം, എവിടെ പ്രദര്‍ശിപ്പിക്കണം എന്നതാണ് സംവിധായകര്‍ക്കു മുന്നിലുളള പ്രധാന പ്രശ്നമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എം.ജി. ശശി, ജ്യോതി പ്രകാശ്, വിനോദ് സുകുമാരന്‍, ജോഷി ജോസഫ്, വിപിന്‍ വിജയ് എന്നിവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു. ജി. പി. രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.

ലഘു ചിത്രങ്ങളും ഡോക്യുമെന്ററികളും സാമൂഹ്യമാറ്റത്തിനുളള ഉപാധികളാണെന്നായിരുന്നു ജ്യോതി പ്രകാശിന്റെ അഭിപ്രായം. ഫീച്ചര്‍ ഫിലിം ആവശ്യപ്പെടുന്നതിനെക്കാള്‍ സാങ്കേതിക ബോധം ആവശ്യപ്പെടുന്നത് ലഘു ചിത്രങ്ങളാണെന്ന് വിനോദ് സുകുമാരന്‍ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര നിര്‍മ്മാണം കൂട്ടായ്മയുടെ സൃഷ്ടിയാണെന്നതിന് ഒന്നാന്തരം തെളിവാണ് കനവു മലയിലേയ്ക്ക് എന്ന ഡോക്യുമെന്ററിയെന്ന് സംവിധായകന്‍ എം. ജി. ശശി പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാണത്തിന് ലഭ്യമായ വായ്പാ പദ്ധതികളെക്കുറിച്ചാണ് വിപിന്‍ വിജയ് സംസാരിച്ചത്. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് പിന്നീട് സംവിധായകര്‍ മറുപടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X