മമ്മൂട്ടി ഇറാനി സിനിമ നിര്‍മ്മിക്കുന്നു
മമ്മൂട്ടി ഇറാനി സിനിമ നിര്‍മ്മിക്കുന്നു
ഏപ്രില്‍ 04, 2001
പത്മശ്രീ മമ്മൂട്ടി ഇറാനി ഭാഷയില്‍ സിനിമ നിര്‍മ്മിക്കാന്‍ പോകുന്നു. ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്തെത്തിയ ഇറാനിലെ സംവിധായകന്‍ മൊഹ്സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ് മമ്മൂട്ടി.
ചലച്ചിത്രോത്സവത്തിനെത്തിയ മമ്മൂട്ടിയെ മക്മല്‍ ബഫിന് പരിചയപ്പെടുത്തിയ ത് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകരാണ്. തനിക്ക് ഇറാനി സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മമ്മൂട്ടി അവിടെ വച്ചു തന്നെ മക്മല്‍ബഫിനെ അറിയിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍വച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന് മക്മല്‍ബഫ് അറിയിച്ചിട്ടുണ്ട്.
ഇറാനി സിനിമയുടെ വലിയൊരാരാധകനാണ് മമ്മൂട്ടി. ചിത്രത്തില്‍ വേഷം ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications