നല്ല ചിത്രം : വോട്ടെടുപ്പ് വെളളിയാഴ്ച
നല്ല ചിത്രം : വോട്ടെടുപ്പ് വെളളിയാഴ്ച
ഏപ്രില്‍ 04, 2002
തിരുവനന്തപുരം : മേളയിലെ പ്രേക്ഷകര്‍ ഏപ്രില്‍ അഞ്ച് വെളളിയാഴ്ച വോട്ടെടുപ്പിലൂടെ നല്ല ചിത്രത്തെ തിരഞ്ഞെടുക്കും. ഇന്ത്യന്‍ ചലച്ചിത്രോല്‍സവ ചരിത്രത്തില്‍ ആദ്യ സംഭവമാണ് ഇത്. തിരഞ്ഞെടുക്കപ്പെടുന്ന സിനിമയ്ക്ക് ഒരു ലക്ഷം രൂപയാണ ് സമ്മാനത്തുക.
വോട്ടെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 5050 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
പോളിംഗ് ബൂത്തുകള്‍ വെളളിയാഴ്്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 3.30 വരെ പ്രവര്‍ത്തിക്കും. ഒരാള്‍ ഒന്നിലധികം തവണ വോട്ടു ചെയ്യാതിരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പോളിംഗ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിയുന്ന ഉടനെ ഫലവും അറിയാം. അനില്‍ നിലമേലാണ് വോട്ടെടുപ്പ് യന്ത്രത്തിന്റെ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഹാര്‍ഡ് വെയര്‍ ടാന്‍ഡം കമ്മ്യൂണിക്കേഷന്‍സും.
മേളയുടെ പ്രധാന പ്രദര്‍ശന കേന്ദ്രമായ കൈരളി തീയേറ്ററില്‍ അഞ്ച് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ഉണ്ടാകും. കെല്‍ട്രോണ്‍ ഉദ്യോഗസ്ഥനായ എം. ഷാജിയാണ് പോളിംഗ് ഓഫീസര്‍.


Click it and Unblock the Notifications