ഇന്ത്യന്‍ ചിത്രങ്ങള്‍ ശ്രീലങ്കന്‍ പൈതൃകം നശിപ്പിക്കുന്നു
ഇന്ത്യന്‍ ചിത്രങ്ങള്‍ ശ്രീലങ്കന്‍ പൈതൃകം നശിപ്പിക്കുന്നു
ഏപ്രില്‍ 05, 2001
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബോളിവുഡ്, തമിഴ് സിനിമകള്‍ ശ്രീലങ്കയുടെ സാംസ്കാരികപൈതൃകം നശിപ്പിക്കുന്നതായി ശ്രീലങ്കന്‍ നാഷണല്‍ ഫിലിം കോര്‍പ്പറേഷന്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയതായിരുന്നു ഫിലിം കോര്‍പ്പറേഷന്‍ ഭാരവാഹികള്‍. ഹിന്ദി-തമിഴ് ചിത്രങ്ങളിലെ ആഭാസകരമായ ചലനങ്ങളും മറ്റും യാതൊരു നാണവുമില്ലാതെ സ്ത്രീകള്‍ പോലും കാണുകയാണെന്ന് കോര്‍പ്പറേഷന്‍ ഭാരവാഹി ഗാമിനി ഗുണവര്‍ദ്ധനെ പറഞ്ഞു.
ലോകം മുഴുവന്‍ വ്യാപിക്കുന്ന ആഗോളവത്കരണം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിനെതിരെ മൂന്നാം ലോക രാജ്യങ്ങള്‍ പുതിയൊരു പാത വെട്ടിത്തെളിക്കണം. ഇതിനു പുറമെ ശ്രീലങ്കയിലെ ഏറെ പഴുതുള്ള സെന്‍സര്‍ഷിപ്പ് നിയമം മാറ്റുകയും വേണം- അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ ടെലിവിഷനില്‍ കൂടി സംപ്രേഷണം ചെയ്യാന്‍ കുറെ നല്ല സിനിമകള്‍ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യവും കൂടി ഗുണവര്‍ദ്ധനെയുടെ തിരുവനന്തപുരത്തേക്കുള്ള വരവിനുണ്ട്. എല്ലാ മാസവും ഇത്തരത്തിലുള്ള ഓരോ ചിത്രങ്ങളും വിദഗ്ധരെ അണിനിരത്തിക്കൊണ്ട് അരമണിക്കൂര്‍ നീളുന്ന ചര്‍ച്ചകളും സംപ്രേഷണം ചെയ്യാനാണ് ഗുണവര്‍ദ്ധനെയുടെ പരിപാടി.


Click it and Unblock the Notifications