നിരാശ പടര്‍ത്തിയ മേളക്ക് ഇന്ന് അവസാനം
നിരാശ പടര്‍ത്തിയ മേളക്ക് ഇന്ന് അവസാനം
ഏപ്രില്‍ 06, 2001
തിരുവനന്തപുരം: പ്രതിനിധികളെ നിരാശപ്പെടുത്തിയ ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രില്‍ ആറ് വെള്ളിയാഴ്ച വൈകുന്നേരം തിരശ്ശീല വീഴും. നിലവാരമുള്ള ചിത്രങ്ങളുടെ കുറവും പ്രഖ്യാപിച്ച പല ചിത്രങ്ങളും പ്രദര്‍ശനത്തിനെത്താത്തതുമാണ് പ്രതിനിധികളെ നിരാശരാക്കിയത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം കേരള ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്നത് ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനത്തിന്റെ കൊഴുപ്പും കുറച്ചേക്കും.
നാല്പതോളം രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം ചിത്രങ്ങള്‍ മേളക്കെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ലോക സിനിമാ വിഭാഗത്തില്‍ 15ഓളം ചിത്രങ്ങള്‍ വന്നില്ല. ചിത്രങ്ങളില്ലാത്തതുകൊണ്ട് പലപ്പോഴും കാണിച്ച ചിത്രങ്ങള്‍ തന്നെയാണ് വീണ്ടും പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട ചില ചിത്രങ്ങള്‍ വരാതിരുന്നത് സംഘാടകരെപോലും അത്ഭുതപ്പെടുത്തി. മേളയിലെ പ്രത്യകേ വിഭാഗമായിരുന്ന ഡോഗ്മയിലും മുഴുവന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.
ഹ്രസ്വചിത്രം, ഡോക്യുമെന്ററി, വീഡിയോ ചിത്രങ്ങള്‍ എന്നിവയില്‍ മിക്കതും പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രേക്ഷകര്‍ കുറവായിരുന്നു. കേരളത്തിലെ ചലച്ചിത്രോത്സവത്തിന്റെ ഭാവി ഇരുണ്ടതാണെന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇതിനിടയിലും ഇറാനിയന്‍ സംവിധായകന്‍ മൊഹ്സിന്‍ മക്മല്‍ബഫിന്റെയും ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച റിട്രൊസ്പെക്ടീവ് വിഭാഗം പ്രതിനിധികളുടെ ശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയത് സംഘാടകരുടെ മാനം രക്ഷിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഹൈക്കോടതി സ്റേ


Click it and Unblock the Notifications











