ശാന്തം ശ്രീലങ്കയിലേക്ക്
ശാന്തം ശ്രീലങ്കയിലേക്ക്
ഏപ്രില്‍ 06, 2001
തിരുവനന്തപുരം: ജയരാജ് സംവിധാനം ചെയ്ത ശ്രീലങ്കയിലെ ദേശീയ ടെലിവിഷന്‍ ശൃംഖലയിലൂടെ സംപ്രേഷണം ചെയ്യും. ആറാമത് കേരള ചലച്ചിത്രോത്സവത്തിനെത്തിയ ശ്രീലങ്കന്‍ ഫിലിം കോര്‍പ്പറേഷന്‍ പ്രതിനിധി ഗാമിനി ഗുണവര്‍ദ്ധനെ അറിയിച്ചതാണ് ഇക്കാര്യം.
ശ്രീലങ്കന്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാന്‍ ചില മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് ഗുണവര്‍ദ്ധനെയും ഭാര്യയും കേരളത്തിലെത്തിയത്. അവര്‍ തിരഞ്ഞെടുത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് ശാന്തം.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ശാന്തം കണ്ണൂരിലെ അശാന്ത മനസ്സുകളിലേക്ക് പെയ്തിറങ്ങുന്ന ശാന്തിയുടെ ദൂതാണ്. ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തില്‍ ബാന്‍ഡിറ്റ് ക്വീനിലൂടെ പ്രശസ്തയായ സീമാ ബിശ്വാസ്, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിതക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ചിത്രത്തിലെ പ്രമേയത്തിനനുസൃതമായ അവസ്ഥയാണ് ശ്രീലങ്കയിലുള്ളത്. യുദ്ധം കൊണ്ട് കലുഷിതമായ മനുഷ്യഹൃദയങ്ങളില്‍ ചെറിയൊരളവിലെങ്കിലും സ്നേഹം നിറക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നാണ് കരുതുന്നതെന്ന് ഗുണവര്‍ദ്ധനെ പറഞ്ഞു. ചിത്രം ബുദ്ധമത തത്വമായ മൈത്രിയുടെ സന്ദേശവും ഉള്‍ക്കൊന്നുള്ളുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സിംഹളീസ് സമൂഹത്തെ ചിത്രം ഏറെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications