twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുവര്‍ണ്ണചകോരം ചൈനീസ് സിനിമയ്ക്ക്

    By Staff
    |

    സുവര്‍ണ്ണചകോരം ചൈനീസ് സിനിമയ്ക്ക്
    ഏപ്രില്‍ 06, 2002

    തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചൈനീസ് ചിത്രമായ ദ ഓര്‍ഫന്‍ ഓഫ് അന്യാങ്ങ് സുവര്‍ണ്ണ ചകോരം നേടി. പുരാതന ചൈനീസ് നഗരമായ അന്യാങ്ങിലെ അഭിസാരികയുടേയും അവളുടെ കുഞ്ഞിന്റെയും അതിജീവന ശ്രമങ്ങളുടെ കഥ പറയുന്ന ഓര്‍ഫന്‍ ഓഫ് ദ അന്യാങ്ങിന്റെ സംവിധായകന്‍ വാങ് ചാവെ 10 ലക്ഷം രൂപയും ശില്പവും ഏറ്റുവാങ്ങി.

    അര്‍ജന്റീനയില്‍ നിന്നുള്ള ടാക്സി ആന്‍ എന്‍കൗണ്ടര്‍ രാജ്യാന്തര ചലച്ചിത്ര നിരൂപകസംഘടനയായ ഫിപ്രസിയുടെ അവാര്‍ഡ് നേടി. അതിവൈകാരികത ഒട്ടുമില്ലാതെ അതിതീവ്രമായ ജീവിതസംഘര്‍ഷങ്ങളുടെ കഥയാണ് ഈ അര്‍ജന്റീനിയയില്‍ നിന്നുള്ള ചിത്രം പറയുന്നതെന്ന് ജൂറി അധ്യക്ഷന്‍ ഡെറിക് മാല്‍കം പറഞ്ഞു. അര്‍ജന്റീനിയക്കാരി ഗബ്രിയേല ഡേവിഡാണ് സംവിധായിക.

    ജൂറിയുടെ പ്രത്യേക അവാര്‍ഡായ രജത ചകോരവും ഈ അര്‍ജന്റിനിയിയില്‍ നിന്നുള്ള ചിത്രം നേടി. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ടുണിഷ്യയില്‍ നിന്നുള്ള ഖാലിദ് ഖോര്‍ബല്‍ ആണ് മികച്ച സംവിധായകന്‍. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട 17കാരിയുടെ ദുരന്തകഥ പറയുന്ന ഫത്മയുടെ സംവിധായകനാണ് ഖാലിദ് ഖോര്‍ബല്‍. മൂന്നുലക്ഷം രൂപയാണ് അവാര്‍ഡ് തുക.

    കേരളത്തിലെ സിനിമകള്‍ വിദേശത്ത് നയതന്ത്രജ്ഞരെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ബഹുമതികള്‍ വിതരണം ചെയ്ത മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. നമ്മുടെ ടൂറിസം വികസനത്തിനും സിനിമകള്‍ക്ക് നല്ലൊരു പങ്കുവഹിക്കാനാകും.- ആന്റണി പറഞ്ഞു.

    മേള ഡയറക്ടര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മാക്ടയെ പ്രതിനിധീകരിച്ച് കെ.ജി. ജോര്‍ജ്ജ്, അമ്മ പ്രസിഡന്റ് ഇന്നസെന്റ്, എഫ്എഫ്എസ്ഐ ദക്ഷിണമേഖലാസെക്രട്ടറി സുരേഷ് ബാബു, മേള എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X