twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരുടെ അവാര്‍ഡ് ഡാനിയ്ക്ക്

    By Staff
    |

    പ്രേക്ഷകരുടെ അവാര്‍ഡ് ഡാനിയ്ക്ക്
    ഏപ്രില്‍ 06, 2002

    തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രത്യേക പ്രേക്ഷകഅവാര്‍ഡ് ടി.വി. ചന്ദ്രന്റെ ഡാനി നേടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയില്‍ നിന്നും ചന്ദ്രന്‍ സ്വീകരിച്ചു.

    വിദേശചിത്രങ്ങള്‍ക്കു പുറമെ മലയാളചിത്രങ്ങളായ കമലിന്റെ മേഘമല്‍ഹാറിനെയും രാജീവ്കുമാറിന്റെ ശേഷത്തിനെയും പിന്തള്ളിയാണ് പ്രേക്ഷകര്‍ ചന്ദ്രന്റെ ഡാനിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ ചലച്ചിത്രമേളകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രേക്ഷകര്‍ തന്നെ ജൂറിയായി ഒരു ചിത്രത്തെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. മേളയില്‍ എല്ലാ ചിത്രങ്ങളും കണ്ട 5,000 പേരടങ്ങുന്ന പ്രേക്ഷകരാണ് മികച്ച ചിത്രത്തിനായി വോട്ട് ചെയ്തത്. ഇലക്ട്രോണിക്സ് ഉപകരണത്തിന്റെ സഹായത്തോടെയാണ് വോട്ടിംഗ് നടന്നത്. ഒരാള്‍ ഒന്നിലധികം തവണ വോട്ടുചെയ്യുന്നത് തടയാനും ഈ യന്ത്രത്തില്‍ സംവിധാനമുണ്ട്. ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ വോട്ടിംഗ് തുടങ്ങി. വൈകുന്നേരം ഫലം പ്രഖ്യാപിച്ചു.

    വിമോചനസമരകാലത്ത് ആലപ്പുഴയില്‍ ജനിച്ച ഒരു ബ്യൂഗില്‍ വായനക്കാരന്റെ കഥയാണ് ഡാനി. ഡാനിയുടെ ജീവിതത്തിലൂടെ സ്വാതന്ത്യ്രാനന്തര കേരളത്തിന്റെ മാറ്റത്തിന്റെ കഥ പറയുകയാണ് ചന്ദ്രന്‍. മമ്മൂട്ടിയാണ് ഡാനിയായി അഭിനയിച്ചത്. നര്‍ത്തകി മല്ലികാസാരാഭായിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    ജനപ്രിയനാവുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ടി.വി. ചന്ദ്രന്‍ പറഞ്ഞു. അടിസ്ഥാനപരമായി നമ്മുടെ നാടിന് വേണ്ടിയാണ് ഞാന്‍ സിനിമയെടുക്കുന്നത്. നവസിനിമയുടെ പ്രാണേതാക്കളായി വന്നവര്‍ പലരും വിദേശകാണികളെ ലക്ഷ്യംവച്ചാണ് സിനിമയെടുത്തത്. ഡാനി റിലീസ് ചെയ്തത് സമരകാലത്തായിട്ടും പ്രേക്ഷകര്‍ തീയറ്ററില്‍ പോയി ഈ ചിത്രം കണ്ടെന്ന് ചന്ദ്രന്‍ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X