അലി സോവയ്ക്ക് സുവര്‍ണ ചകോരം
അലി സോവയ്ക്ക് സുവര്‍ണ ചകോരം
ഏപ്രില്‍ 07, 2001
തിരുവനന്തപുരം: ആറാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരവും നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടെ പുരസ്കാരവും മൊറോക്കോ ചിത്രമായ നേടി.
സംവിധാനം ചെയ്ത തത്താഖി വത്താനോബ (ജപ്പാന്‍) ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. മലയാള ചിത്രമായ രചനയ്ക്ക് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കെ. പി. കുമാരന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സുബ്രഹ്മണ്യം ശാന്തകുമാര്‍ സംവിധാനം ചെയ്ത മണ്‍കോലങ്ങളാണ്.
കാസാബ്ലാങ്കയിലെ തെരുവ്കുട്ടികളുടെ കഥയാണ് നബില്‍ അയൗച്ച് സംവിധാനം ചെയ്ത അലി സോവ പറയുന്നത്. ഭാവതീവ്രതയും സാമൂഹ്യപ്രസക്തിയുമുള്ളതാണ് ഈ ചിത്രമെന്ന് ജൂറി വിലയിരുത്തിയതായി ഏപ്രില്‍ ഏഴ് ശനിയാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ജൂറി അദ്ധ്യക്ഷന്‍ ഇസ്തവാന്‍ഗാള്‍ അറിയിച്ചു.
മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. മികച്ച സംവിധായകന് മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും നല്‍കി.
മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ചടങ്ങില്‍ വിതരണം ചെയ്്തു. സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഹൈക്കോടതി സ്റേ


Click it and Unblock the Notifications











