twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരാശപ്പെടുത്തിയ ചലച്ചിത്രമേള

    By Staff
    |

    നിരാശപ്പെടുത്തിയ ചലച്ചിത്രമേള
    കെ.അരവിന്ദന്‍

    സമകാലീന ലോകസിനിമയുടെ ഉറവവറ്റിത്തുടങ്ങിയോ ? അതോ ചലച്ചിത്രമേള സംഘടിപ്പിച്ചവരുടെ തിരഞ്ഞെടുപ്പില്‍ പിഴവുകള്‍ സംഭവിച്ചോ ? ഇതിലേത്് കാരണംകൊണ്ടാണ് ഏപ്രില്‍ ആറിന് സമാപിച്ച ചലച്ചിത്രമേള (ഐഎഫ്എഫ്കെ 2001 ) ശുഷ്കമായിപ്പോയത് . നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷന്റെ സംശയം ഇതാണ്. പ്രേക്ഷകന് നല്ല അനുഭവമായി മാറിയ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമേ സമകാലീന ലോകസിനികളുടെ വിഭാഗത്തില്‍ എടുത്തുപറയാനായി ഉണ്ടായിരുന്നുള്ളൂ.

    മൂന്നാം ലോക സിനിമകളുടെ കൂട്ടത്തില്‍ മികച്ച ചിത്രങ്ങളുണ്ടായില്ലെന്ന് നിസ്സംശയം പറയാം. ഇറാനി സിനിമകളായിരുന്നു കഴിഞ്ഞ ചലച്ചിത്രമേളകളുടെ സവിശേഷത. പരിചരണരീതി കൊണ്ടും പ്രമേയത്തിന്റെ നൂതനത്വം കൊണ്ടും ഇറാനി സിനിമകള്‍ പ്രേക്ഷകനെ കാഴ്ചയുടെ വ്യത്യസ്ത ലോകങ്ങളിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ഈ ചലച്ചിത്രമേളയിലെ ഇറാനി സിനിമകള്‍ ഒട്ടും ശ്രദ്ധേയമായില്ല. മക്ബല്‍ബഫ് റെട്രോസ്പെകീവ് ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ ഇറാനി സിനിമകള്‍ പ്രമേയങ്ങളുടെ ആവര്‍ത്തനത്താല്‍ വിരസമായി.

    അതേ സമയം ഫ്രഞ്ച്-ജര്‍മന്‍ സിനിമകള്‍ വീണ്ടും സജീവമാവുന്നതിന്റെ സൂചനകള്‍ ഈ മേള നല്കി. എഴുപതുകള്‍ക്കു ശേഷം ഫ്രഞ്ച്-ജര്‍മന്‍ സിനിമകള്‍ തളര്‍ച്ചയിലായിരുന്നു. ജര്‍മന്‍ സിനിമ കഴിഞ്ഞ ദശകത്തില്‍ എന്ന പാക്കേജിലും സ്ത്രീപക്ഷ ഫ്രഞ്ച് സിനിമകളുടെ പാക്കേജിലും പ്രദര്‍ശിപ്പിച്ച ഏറ്റവും പുതിയ ഫ്രഞ്ച്-ജര്‍മന്‍ ചിത്രങ്ങള്‍ മികച്ച സൃഷ്ടികള്‍ തന്നെ.

    സമകാലീന ലോകസിനിമാ വിഭാഗത്തില്‍ പെട്ട ഭൂരിപക്ഷം ചിത്രങ്ങളും നിരാശ പകരുന്നതായപ്പോള്‍ മക്മെല്‍ബഫ് റിട്രാസ്പോക്ടീവിലെ ചില ചിത്രങ്ങളും ക്യൂബയിലെ സംവിധായകനായ തോമസ് ഏലിയാ റിട്രോസ്പെക്ടീവിലെ ചിത്രങ്ങളും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. ഋത്വിക് ഘട്ടക്കിന്റെ 25-ാം ചരമവാര്‍ഷികം പ്രമാണിച്ച് ആദരാഞ്ജലി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ പലപ്പോഴായി പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളായിരുന്നുവെങ്കിലും പ്രേക്ഷകര്‍ ഒട്ടും കുറവായിരുന്നില്ല.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X