For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ത്യന്‍ ചിത്രങ്ങള്‍ ശ്രീലങ്കന്‍ പൈതൃകം നശിപ്പിക്കുന്നു

  By Staff
  |

  പരീക്ഷണങ്ങളുടെ തുരുത്തുകള്‍

  ടോം ടിക്വെറിന്റെ , വിന്റേഴ്സ് സ്ലീപ്പേഴ്സ്, മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ മൊറാക്കോ ചിത്രമായ , ഫ്രഞ്ച് ചിത്രം ലവ് മി എന്നിവയാണ് ശുഷ്കമായ മേളയിലെ സമകാലീന ലോകസിനിമാ വിഭാഗത്തില്‍ ശ്രദ്ധേയമായവ. ചലച്ചിത്രമാധ്യമത്തിന്റെ ലോകത്തില്‍ പരീക്ഷണങ്ങളുടെ പുതിയ തുരുത്തുകള്‍ അപൂര്‍വമായെങ്കിലും ഉയര്‍ന്നുവരുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ ചിത്രങ്ങള്‍.

  ഇടക്കാലത്ത് ലോകസിനിമാ രംഗത്ത് പുതിയ പാത വെട്ടിത്തുറന്നവര്‍ ആയിരുന്നു ഇറാനിലെ സിനിമാ സംവിധായകര്‍. എന്നാല്‍ ഇപ്പോള്‍ ആവര്‍ത്തന വിരസതയുടെ പിടിയില്‍ പെട്ടിരിക്കുകയാണ് അവര്‍. ഇറാനി സിനിമകളിലെ കഥയും കഥപറയുന്ന രീതിയും ഇപ്പോള്‍ ആവര്‍ത്തനങ്ങളായി അധ:പതിച്ചിരിക്കുന്നു. ഇവിടെയാണ് പുതിയ ഈ സിനിമകള്‍ ആശ്വാസമായത്. ലോകസിനിമയില്‍ ഒറ്റപ്പെട്ട പ്രതിഭാശാലികള്‍ ഉയര്‍ന്നുവരുന്നതിന്റെ ശുഭസൂചന ഈ സിനിമകള്‍ നല്‍കി.

  ടോണ്‍ അയിര്‍ക്കറിന്റെ ജര്‍മന്‍ പാക്കേജില്‍ പെട്ട റണ്‍ ലോല റണ്‍ (1998) എന്ന ചിത്രം സിനിമ എന്ന മാധ്യമത്തിന്റെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രതിഭാശാലിയായ ഒരു സംവിധായകന്‍ നടത്തിയ ശ്രമമാണ്. സര്‍ഗാത്മക പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു മികച്ച സിനിമ. 90 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ ചിത്രം ഒരൊറ്റ സംഭവത്തിന്റെ മൂന്ന് സാധ്യതകള്‍, മൂന്ന് മുഖങ്ങളാണ് ചിത്രീകരിക്കുന്നത്. 20 മിനിറ്റിനകം ഒരു വലിയ തുക സംഘടിപ്പിച്ചെത്തിയാലേ തന്റെ കാമുകനെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ ലോല എന്ന പെണ്‍കുട്ടിക്ക് കഴിയൂ. അതിനുള്ള ശ്രമം നടത്തുന്ന ലോലയുടെ ജീവിതത്തില്‍ ഇരുപത് മിനുട്ടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളെയാണ് മൂന്ന് വ്യത്യസ്ത കോണുകളില്‍ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ തന്നെ വിവിധ സാധ്യതകളെ കുറിച്ച് സിനിമ എന്ന മാധ്യമത്തിന് മാത്രം സാധിക്കും വിധം വൈവിധ്യപൂര്‍ണമായി,എന്നാല്‍ രസകരമായി അന്വേഷിക്കാന്‍ അയിര്‍ക്കറിന് സാധിച്ചിരിക്കുന്നു. അതീവ വേഗത്തിലുള്ള ഷോട്ടുകളും സ്റില്‍ ഫോട്ടാഗ്രാഫിയും അനിമേഷനും ഉപയോഗിച്ച് ചിത്രത്തെ നവീനമായ അനുഭവമാക്കാന്‍ സംവിധായകന് കഴിഞ്ഞു.

  ടോം അയിര്‍ക്കറിന്റെ തന്നെ വിന്റേഴ്സ് സ്ലീപ്പേഴ്സ് ഷോട്ടുകളുടെ അസാധാരണതയാലാണ് ശ്രദ്ധേയമായത്. മത്സരവിഭാഗത്തില്‍ പെടുത്തിയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടത്. തന്റെ മാധ്യമത്തെ അവധാനതയോടെ സമീപിക്കുന്ന ഒരു സംവിധായകന് മാത്രം സൃഷ്ടിക്കാവുന്ന പൂര്‍ണതയാണ് ഈ ചിത്രത്തിലെ ഷോട്ടുകള്‍ പ്രകടമാക്കിയത്.

  മൊറോക്കോ സംവിധായകനായ നാബില്‍ അയോച്ചിന്റെ അലി സോവയാണ് മത്സരവിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആത്മഹത്യ ചെയ്യുന്ന അലി എന്ന തെരുവുകുട്ടിയെ ഒരു രാജകുമാരനെ പോലെ സംസ്കരിക്കാന്‍ അവന്റെ മൂന്ന് കൂട്ടുകാര്‍ നടത്തുന്ന ശ്രമങ്ങളെ ജീവിതസ്പര്‍ശിയായി അവതരിപ്പിക്കാന്‍ യുവസംവിധായകനായ നാബില്‍ അയോച്ചിന് കഴിഞ്ഞു. അനിമേഷനും പെയിന്റിംഗും ഉപയോഗിച്ച് ചിത്രത്തെ റിയലിസത്തിന്റെ യഥാതഥ രീതിയില്‍ നിന്നു മോചിപ്പിക്കുന്നതോടൊപ്പം തെരുവുജീവിതത്തിന്റെ ദൈന്യതയെ പ്രേക്ഷകനില്‍ നോവ് പകരും വിധം ക്യാമറക്കണ്ണിലേക്ക് പകര്‍ത്തുന്നതില്‍ അയോച്ചിന്‍ വിജയിച്ചു. കുറാസോവയുടെ ദോദേസ്ക്കദനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ ചില ഷോട്ടുകള്‍.

  യാഥാര്‍ഥ്യത്തിന്റെയും വിഭ്രമാത്മകതയുടെയും വേര്‍തിരിക്കാനാവാത്ത അതിരുകളെ മനോഹരദൃശ്യങ്ങളാക്കി മാറ്റുകയാണ് ഫ്രഞ്ച് സംവിധായകയായ ലായേഷ്യയ മാസെന്‍ ലവ് മി എന്ന ചിത്രത്തില്‍. ഫ്രഞ്ച് സ്ത്രീപക്ഷ പാക്കേജില്‍ പെട്ട ഈ ചിത്രം പ്രേക്ഷകന്റെ സജീവമായ ആസ്വാദനം ആവശ്യപ്പെടുന്നുണ്ട്. ബൗദ്ധികമായ വ്യാഖ്യാനങ്ങള്‍ക്ക് ഏറെ ഇടം നല്‍കുന്ന എഡിറ്റിംഗ് രീതിയാണ് സംവിധായിക ഈ ചിത്രത്തില്‍ സ്വീകരിച്ചത്.

  എസ്തോണിയന്‍ ചിത്രമായ ദ ഹൈവേ ക്രോസിംഗ്, ഉദ്ഘാടന ചിത്രമായ ഒറിയുണ്ടി, ഹേങ്കോങ് ചിത്രമായ ഡൂറിയന്‍, ഡൂറിയന്‍ എന്നിവ ശരാശരിയെന്ന് പറയാവുന്ന ചിത്രങ്ങളായിരുന്നു.

  2

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X